Redmi Note 12 Pro 5G 12GB RAM Launched: റെഡ്മി നോട്ട് 12 പ്രോ 5ജിയുടെ പുതിയ വേരിയന്റ് ഇന്ത്യയിലെത്തി

Updated on 13-Aug-2023
HIGHLIGHTS

പുതിയ വേരിയന്റിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്

പുതിയ വേരിയന്റിന് എംഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 28,999 രൂപയാണ് വില

ഫ്രോസ്റ്റഡ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ, ഓനിക്സ് ബ്ലാക്ക് എന്നിവയാണ് കളർ വേരിയന്റുകൾ

Redmi Note 12 Pro 5G സ്മാർട്ട്ഫോൺ ഇനിമുതൽ പുതിയ സ്റ്റോറേജിലും റാം കോൺഫിഗറേഷനിലും ലഭ്യമാകും. ഈ ഫോൺ മൂന്ന് വേരിയന്റുകളിലാണ് വിപണിയിലെത്തിച്ചത്. ഇപ്പോൾ ഇതിനെക്കാൾ റാമുള്ള പുതിയ വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവയാണ് മൂന്ന് സ്റ്റോറേജ് വേരിയന്റുകൾ.  

Redmi Note 12 Pro 5G പുതിയ വേരിയന്റ്

റെഡ്മി നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1080 എസ്ഒസിയുടെ കരുത്തിൽ തന്നെയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫ്രോസ്റ്റഡ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ, ഓനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

Redmi Note 12 Pro 5Gയുടെ വില

Redmi Note 12 Pro 5Gയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പുതിയ വേരിയന്റിന് എംഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 28,999 രൂപയാണ് വില. സ്മാർട്ട്‌ഫോണിന്റെ നേരത്തെ പുറത്തിറക്കിയ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 24,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയുമാണ് വില.

Redmi Note 12 Pro 5Gയുടെ ഡിസ്പ്ലേ

6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി AMOLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 12 പ്രോ 5ജിയിലുള്ളത്. 394 പിപിഐ പിക്‌സൽ ഡെൻസിറ്റി, 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും ഈ ഡിസ്‌പ്ലേയിലുണ്ട്.

Redmi Note 12 Pro 5Gയുടെ പ്രോസസ്സർ

റെഡ്മി നോട്ട് 12 പ്രോ 5ജിയുടെ പുതിയ വേരിയന്റിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 എസ്ഒസിയാണ്.

Redmi Note 12 Pro 5Gയുടെ ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 12 പ്രോ 5ജിയിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ സോണി IMX766 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്.

Redmi Note 12 Pro 5Gയുടെ ബാറ്ററി

റെഡ്മി നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 5,000എംഎഎച്ച് ബാറ്ററിയാണുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. 

Redmi Note 12 Pro 5Gയുടെ ഒഎസ്

ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 13 ഔട്ട്-ഓഫ്-ബോക്‌സിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 

Connect On :