റെഡ്മി നോട്ട് 12 പ്രോ 5G 14,999 രൂപയ്ക്ക്; കൂടുതലറിയാം

Updated on 19-Jan-2023
HIGHLIGHTS

ഓഫറുകളുടെയും കിഴിവുകളുടെയും അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 12 പ്രോ 5യുടെ വില 14,999 രൂപയായി കുറഞ്ഞിട്ടുണ്ട്

ഫോണിന്റെ എക്‌സ്‌ചേഞ്ച് മൂല്യവും അതിന്റെ യഥാർഥ വിലയേക്കാൾ 6,000 രൂപ കുറഞ്ഞു

ഒരു Xiaomi ഉപയോക്താവാവിന് 1,000 രൂപ വരെ കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കും

മിതമായ നിരക്കിൽ മികച്ച ഫീച്ചറുകളുള്ള ഒരു മുൻനിര ഫീച്ചർ ഫോൺ എംഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. MI Redmi Note 12 Pro 5G യുടെ ഔദ്യോഗിക വെബ്സൈറ്റിൽ വെറും 14,999 രൂപയ്ക്ക് ഈ സ്മാർട്ഫോൺ ലഭിക്കും. 27,999 രൂപയാണ് Redmi Note 12 Pro 5G യുടെ വില, എന്നാൽ ഓഫറുകളുടെയും കിഴിവുകളുടെയും അടിസ്ഥാനത്തിൽ ഇത് 14,999 രൂപയായി കുറഞ്ഞിട്ടുണ്ട്. നിലവിലെ ഓഫർ കാരണം, ഇത് 24,999 രൂപയ്ക്ക് ലഭ്യമാണ്.

കൂടാതെ ഫോണിന്റെ എക്‌സ്‌ചേഞ്ച് മൂല്യവും അതിന്റെ യഥാർത്ഥ വിലയേക്കാൾ 6,000 രൂപ കുറച്ചിട്ടുണ്ട്. ഒരു Xiaomi ഉപയോക്താവാവിന് 1,000 രൂപ വരെ കൂടുതൽ ഡിസ്‌കൗണ്ട്  ലഭിക്കും. പിന്നെ 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് വരുന്നു. ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും എല്ലാം കഴിഞ്ഞു ഈ ഫോണിന്റെ വില 14,999 രൂപയാണ്.

 ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 1080 പ്രോസസർ ആയിരിക്കും. 12 ജിബി റാമും ഡിവൈസിൽ ഉണ്ടായിരിക്കും. വീഡിയോകളും ഗെയിമുകളും മികച്ച രീതിയിൽ പ്ലേ ചെയ്യുന്നതിന് മാലി-ജി68 ജിപിയുവും ഈ ഫോണിൽ ഉണ്ടായിരിക്കും. 256 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും സ്മാർട്ട്ഫോണിൽ ഉണ്ടാിരിക്കും. 67W ക്വിക്ക് ചാർജിങ് സപ്പോർട്ടുള്ള വലിയ 5000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ (ഒഐഎസ്) സപ്പോർട്ടുള്ള 50 എംപി പ്രൈമറി സോണി IMX766 സെൻസറായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. 8 എംപി അൾട്രാ വൈഡ് സെൻസർ, 2 എംപി സെൻസർ എന്നിവയും പിൻ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 12 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ 1.5K സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് 10-ബിറ്റ് OLED ഫ്ലാറ്റ് പാനൽ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 900 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയായിരിക്കും ഇത്. 1920Hz PW ഡിമ്മിങ്, HDR10+, ഡോൾബി വിഷൻ എന്നിവയും ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 12 പ്രോ പ്ലസ് പ്രവർത്തിക്കുന്നത്.റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 200 എംപി ISOCELL HPX ക്യാമറ സെൻസർ ഉണ്ടായിരിക്കും. OIS ഉള്ള ഈ ക്യാമറ സെൻസറിനൊപ്പം 8 എംപി അൾട്രാവൈഡ് ഷൂട്ടറും 2 എംപി ഡെപ്ത് സെൻസറും റെഡ്മി നൽകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൻസറും ഉണ്ടായിരിക്കും. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും

 

Connect On :