ഷവോമി റെഡ്മി നോട്ട് 11 സീരിയസ്സുകൾ ഇന്ന് പുറത്തിറങ്ങും
5ജി സപ്പോർട്ടിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 11 സീരിയസ്സുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി 11 സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നു .ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഫോണുകളുടെ ലോഞ്ച് ഇവന്റ് നടക്കുന്നത് .
ഷവോമിയുടെ Redmi Note 11, Note 11 Pro കൂടാതെ റെഡ്മി നോട്ട് 11 Pro+ എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസം വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളോടെ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .
അതുപോലെ തന്നെ ഈ സീരിയസ്സുകൾ 6 ജിബിയുടെ റാം വേരിയന്റുകളിലും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം 5,000mAh ന്റെ ബാറ്ററി ലൈഫിൽ വരെ ഇത് പുറത്തിറങ്ങുവാൻ സാധ്യത ഉണ്ട് .അതുപോലെ തന്നെ 108 മെഗാപിക്സൽ ക്യാമറകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .
Redmi Note 11 Pro 5G എന്ന സ്മാർട്ട് ഫോണുകൾ 120Hz OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുവാൻ ആണ് ഏറെ സാധ്യത .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോൺ MediaTek Dimensity 920 പ്രോസ്സസറുകളിൽ വരെ എത്തുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 120W ഫാസ്റ്റ് ചാർജിങ്ങിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .