ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻവിപണിയിൽ പുറത്തിറങ്ങുന്നു
ഷവോമിയുടെ റെഡ്മി നോട്ട് 10S എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത്
മെയ് 13നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 എസ് എന്ന സ്മാർട്ട് ഫോണുകളാണ് മെയ് 13നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .
അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകളിൽ ഇതിനു 6.43 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയും കൂടാതെ MediaTek Helio G95 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 5000 mah ന്റെ ബാറ്ററി ലൈഫും ഷവോമിയുടെ റെഡ്മി നോട്ട് 10S എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
അതുപോലെ തന്നെ ആന്തരിക സവിശേഷതകളിൽ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ പ്രതീക്ഷിക്കാവുന്നതാണ് .15000 രൂപയ്ക്ക് താഴെ റേഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആയിരിക്കും ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 10 എസ് എന്ന സ്മാർട്ട് ഫോണുകൾ .
ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില $229 ആയിരിക്കും .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ ഫോണുകൾ 15000 രൂപ റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ തന്നെയായിരിക്കും .മെയ് 13നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .