റെഡ്മി നോട്ട് 10S ഫോണുകളുടെ 8ജിബി വേരിയന്റ് എത്തി ;വില ?

Updated on 14-Dec-2021
HIGHLIGHTS

ഷവോമിയുടെ Redmi Note 10S ഫോണുകളുടെ പുതിയ വേരിയന്റ് എത്തി

8GB RAM,128 GB വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഷവോമിയുടെ നിലവിൽ വിപണിയിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Redmi Note 10S എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Redmi Note 10S  8GB RAM,128 GB സ്റ്റോറേജ് വേരിയന്റുകളും വിപണിയിൽ ലഭ്യമാകുന്നതാണു് .18499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

Redmi Note 10S സവിശേഷതകൾ

6.43 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയു ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  MediaTek Helio G95  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബി റാം കൂടാതെ 64 ജിബി സ്റ്റോറേജ് മുതൽ 6ജിബി 128 ജിബി വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64  മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64  മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് . 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിൽ ലഭിക്കുന്നതാണ് .

കൂടാതെ 5,000mAh ന്റെ (33W fast charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14999 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :