റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഫോണുകളുടെ സെയിൽ ഇതാ നിർത്തിവെച്ചു
ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ ഫോണുകളുടെ 6 ജിബി +64 ജിബി വേരിയന്റുകൾ നിർത്തിവെച്ചു
ഷവോമിയുടെ ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Redmi Note 10 Pro Max കൂടാതെ Redmi Note 10 Pro എന്നി സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതായിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബേസ് വേരിയന്റുകളായ 6 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിലും കൂടാതെ ആമസോണിലും ലഭിക്കുന്നില്ല .
ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് – Buy Link
6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLEDഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 732G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8ജിബി റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ (Samsung’s ISOCELL GW3 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 5,020mAhന്റെ (supports 33W fast charging out-of-the-box) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് ഡവെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .