ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ “റെഡ്മി 3X “
ഈ വർഷം ഇന്ത്യൻ വിപണിയിൽ ഷവോമി തന്നെ താരം
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി 3X ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു . ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ ഏകദേശം 9,000 രൂപവരുമെന്ന് സൂചന . ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് HD IPS ഡിസ്പ്ലേയാണ് ഫോണിനുള്ളത്. MUI 7 അധിഷ്ഠിതമായി ആന്‍ഡ്രോയിഡ് 5.1ലോലിപോപ്പിലാണ് ഇതിന്റെ പ്രവർത്തനം.ഇതിന്റെ റാംമിനെ കുറിച്ചു പറഞ്ഞാൽ 2GB റാമും, 32GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ഈ സ്മാർട്ട് ഫോണ്‍ വിപണിയിൽ എത്തുന്നത് .
ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് ഒക്ട കോർ ക്വാല്‍കോം സ്നാപ്ഗ്രാഗണ്‍ 430 പ്രോസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം . ഇതിന്റെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.1GHz അഡ്രിനോ 505 GPU, മൈക്രോ എസ്ഡി കാര്‍ഡുവഴി 128GB വരെ ദീർഘിപ്പിക്കാവുന്ന സ്റ്റോറേജ്, ഡ്യുവൽ സിം, ഹൈബ്രിഡ് സിം സ്ലോട്ട്, മൈക്രോ എസ്ഡി സ്ലോട്ട്, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റു സവിശേഷതകൾ .
ഇനി ഇതിന്റെ ക്യാമെറ സവിശേഷതകൾ നോക്കിയാൽ ,13 മെഗാപിക്സൽ PDAFഓടുകൂടിയ റിയർ ക്യാമറയാണ് ഫോണിനുള്ളത്. f2.0 അപെർച്ചർ , HDR മോഡ്, 1080P വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് മറ്റു ക്യാമറ സവിശേഷതകൾ. കണക്ടിവിറ്റി ഓപ്‌ഷനുകളായ 4G, Wi-Fi, GPRS/EDGE, ബ്ലൂടൂത്ത്, GPS/A-GPS, ബ്ലൂടൂത്ത്, ഗ്ലോനാസ്സ്, Wi-Fi 802.11 b/g/n, മൈക്രോ യുഎസ്ബി എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 4100mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്.