ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ കാത്തിരിക്കുന്നവർക്ക് ഇതാ ഷവോമിയുടെ 6 പ്രൊ

ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ കാത്തിരിക്കുന്നവർക്ക് ഇതാ ഷവോമിയുടെ 6 പ്രൊ
HIGHLIGHTS

ഡ്യൂവൽ ക്യാമറയിൽ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി വീണ്ടും ഷവോമി

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി 6 പ്രൊ .ആപ്പിളിന്റെ രൂപകല്പനയോട് സാദൃശ്യമുള്ള മോഡലാണിത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .19.9 റെഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 625 പ്രോസസറിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

 5.84 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 625 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് 3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും .ഡ്യൂവൽ സിം കാർഡ് ഇടാവുന്ന കൂടാതെ  മെമ്മറി കാർഡ് വേറെ ഉപയോഗിക്കാവുന്ന സ്ലോട്ടുകളാണ് ഇതിനുള്ളത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .

4000mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം Rs.10,400 മുതൽ Rs.13,500 രൂപവരെയാണ് .ഇന്ന് ചൈനവിപണിയിൽ ഇത് സെയിൽ ആരംഭിക്കുന്നതാണ് .അടുത്ത മാസം ഇത് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

 

ഷവോമിയുടെ മറ്റു രണ്ടു മോഡലുകൾ 

ഷവോമിയുടെ റെഡ്മി 6 സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ രണ്ടു കാര്യങ്ങൾ ആണ് എടുത്തു പറയേണ്ടത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് കൂടാതെ ഫേസ്അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio P22 ഒക്റ്റകോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറയിലും കൂടുതൽ സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഷവോമിയുടെ റെഡ്മി 6 എന്ന മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഫേസ്അൺലോക്കിങ് സംവിധാനവും നൽകിയിരിക്കുന്നു .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ രണ്ടു വേരിയന്റ്റുകളിൽ പുറത്തിറങ്ങുന്നുണ്ട് .3GB RAM/32GB കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിലും .ഇതിന്റെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന  വില Rs 8,410(RMB 799) രൂപമുതൽ Rs 10,517 രൂപവരെയാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുമെന്നാണ് സൂചനകൾ .

ഷവോമിയുടെ റെഡ്മി 6A 

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത്  ഫേസ്അൺലോക്കിങ്  സംവിധാനമാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിൽ അല്ല പുറത്തിറങ്ങുന്നത് .

13 മെഗാപിക്സലിന്റെ റിയർ ക്യാമറയും  കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഇതിനു നൽകിയിരിക്കുന്നത് .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺ ലോക്കിങ് ഇതിനുണ്ട് .ഇതിന്റെ വില വരുന്നത് RMB 599 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 6,306 രൂപയ്ക്ക് അടുത്ത് വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo