Xiaomi പുതിയ റെഡ്മി K70 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. Xiaomiuiയുടെ റിപ്പോർട്ട് അനുസരിച്ച് ഈ സീരിസിൽ Redmi K70 Pro , Redmi K70 , Redmi K70E എന്നീ മൂന്ന് മോഡലുകൾ അവതരിപ്പിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റെഡ്മി K70 സീരീസ് പ്രവർത്തിക്കുന്നത്.
റെഡ്മി കെ70 സീരീസിലുള്ള ഓരോ മോഡലിനും ഓരോ മോഡൽ നമ്പർ ഉണ്ടായിരിക്കുമെന്ന് Xiaomi അവകാശപ്പെടുന്നു. Redmi K70 Pro (23117RK66C), Redmi K70 (2311DRK48C), Redmi K70E (23113RKC6C) എന്നിവ മോഡൽ നമ്പറുകളോടൊപ്പം വന്നേക്കാം.
5.0.0.2.UNKCNXM, MIUI-V15.0.0.1.UNMCNXM.
റെഡ്മി കെ70 സീരീസിന്റെ ഓരോ മോഡലിനും വ്യത്യസ്തമായ പ്രോസസർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി കെ70 പ്രോ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംഗിൾ-കോർ ടെസ്റ്റിൽ 1100 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 1550 പോയിന്റും നേടിയ ശ്രദ്ധേയമായ സ്‌കോർ ആണ് റെഡ്മി കെ70 സീരീസിനുള്ളത്.
കൂടുതൽ വായനയ്ക്ക്: IPhone 15 Special Offer: ഐഫോൺ 15 സ്വന്തമാക്കാൻ സ്പെഷ്യൽ ഓഫറുമായി Jio
സ്മാർട്ട്‌ഫോണിൽ ആൻഡ്രോയിഡ് 14 ഒഎസും 16GB റാമും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം. Xiaomi യുടെ Redmi K70 സീരീസ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു പ്രത്യേക പതിപ്പായി മാറാൻ പോകുന്നു. കാരണം അതിന്റെ ഓരോ മോഡലുകളും മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരിക്കും.
Redmi K70 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശക്തമായ Snapdragon 8 Gen 3 പ്രോസസർ ഫോണിന് കരുത്തേകും.
വാനില K70 മോഡലിൽ Xiaomi Qualcomm Snapdragon 8 Gen 2 ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാമെന്ന് ഇന്റർനെറ്റിലെ നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീഡിയടെക് ഡൈമൻഷൻ 9200+ പ്രൊസസർ താങ്ങാനാവുന്ന റെഡ്മി K70i സ്മാർട്ട്ഫോണിനു കരുത്തേകും.