Redmi K70 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷവോമി. Xiaomi 14 സീരീസ് ലോഞ്ചിന് ശേഷം Redmi K70 സീരീസ് അവതരിപ്പിക്കും എന്ന വാർത്ത കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. വളരെ താമസിയാതെ ഈ ഫോൺ വിപണിയിലെത്തും.
വാനില റെഡ്മി കെ 70 അടുത്തിടെ 3C സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തി. ഇപ്പോൾ റെഡ്മി കെ 70, റെഡ്മി കെ 70 പ്രോ എന്നിവയുടെ സവിശേഷതകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.റെഡ്മി കെ 70 സീരീസ് അടുത്ത മാസം ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Redmi K70, K70 Pro എന്നിവയിൽ സെൽഫി ഷൂട്ടറിനായി പഞ്ച്-ഹോൾ ക്യാമറ കട്ട്ഔട്ടുള്ള ഏതാണ്ട് ബെസൽ-ലെസ് സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നു. Redmi K70 സ്മാർട്ട്ഫോണുകൾക്ക് വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണും ഉണ്ട്. പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണവും കാണിക്കുന്നു. മൂന്ന് ക്യാമറ മൊഡ്യൂളുകളും ഒരു എൽഇഡി ഫ്ലാഷും ഫോണിലുണ്ട്. ഡിസൈൻ വശങ്ങൾ ഒഴികെ, റെഡ്മി കെ70 സീരീസിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല.
റെഡ്മി കെ70 സീരീസ് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, Redmi K70, Redmi K70 Pro എന്നിവ ആഗോളതലത്തിൽ Poco F6, Poco F6 Pro എന്നിവയായി അരങ്ങേറ്റം കുറിക്കും.
Redmi K70 Pro ഒരു Snapdragon 8 Gen 3 അല്ലെങ്കിൽ MediaTek Dimensity 9300 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം വാനില K70 5G ഒരു സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്പ് അവതരിപ്പിക്കും. റെഡ്മി കെ70 സീരീസ് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 2K അമോലെഡ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കുന്നു.
കൂടുതൽ വായിക്കൂ: OPPO Find X7 Launch: കരുത്തുറ്റ പ്രോസസ്സറുമായി OPPO Find X7 അടുത്ത വർഷം വിപണിയിലെത്തും
50 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാവൈഡ് ലെൻസ്, മൂന്നാമത്തെ 2 എംപി സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് റെഡ്മി കെ70 സീരീസിൽ ഉണ്ടാവുക. Redmi K70 Pro-യ്ക്ക് 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5120 mAh ബാറ്ററി ഉപയോഗിക്കാം, അതേസമയം Redmi K70 100W വയർഡ് ചാർജിംഗുള്ള 5,500 mAh ബാറ്ററി അവതരിപ്പിക്കും