Redmi K70 Launch Today: 4000 നിറ്റ്സ് തെളിച്ചമുള്ള സ്ക്രീനുമായി Redmi K70 ഇന്ന് അവതരിപ്പിക്കും

Redmi K70 Launch Today: 4000 നിറ്റ്സ് തെളിച്ചമുള്ള സ്ക്രീനുമായി Redmi K70 ഇന്ന് അവതരിപ്പിക്കും
HIGHLIGHTS

റെഡ്മി കെ70 ഇന്ന് ചൈനയിൽ അവതരിപ്പിക്കും

റെഡ്മി കെ70 ഫോണുകൾ മികച്ച സ്ക്രീൻ അനുഭവം ആയിരിക്കും ഉപയോക്താക്കൾക്ക് നൽകുക

ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും ഫോൺ അവതരിപ്പിക്കും

Redmi പുതിയ സ്മാർട്ട് ഫോണായ റെഡ്മി കെ70 ഇന്ന് ചൈനയിൽ അവതരിപ്പിക്കും. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും ഫോൺ അവതരിപ്പിക്കും. ലോഞ്ചിന്റെ ഭാ​ഗമായി റെഡ്മി തന്നെ തങ്ങളുടെ പുതിയ ഫോണിന്റെ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.

Redmi K70 സ്‌ക്രീൻ

ഹൈ- എൻഡ് 2കെ OLED സ്‌ക്രീൻ ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്മിയും ടിസിഎൽ ഹൗക്സിങ്ങും തമ്മിൽ സഹകരിച്ചാണ് ഈ സ്ക്രീനിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. C8 ലുമിനസെന്റ് മെറ്റീരിയലിൽ ആണ് ഈ സ്ക്രീൻ തയ്യാറാക്കിയിരിക്കുന്നത്. വളരെ കുറച്ച് ബാറ്ററി ചാർജ് മാത്രമേ ഈ സ്ക്രീൻ പ്രവർത്തിക്കാൻ ആവശ്യമുള്ളു.

Redmi K70 TUV റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ

ട്രിപ്പിൾ TUV റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ, 2160Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയും റെഡ്മി കെ70യുടെ പ്രത്യേകതയാണ്. ആഭ്യന്തര ഫ്ലാഗ്ഷിപ്പ് സ്‌ക്രീനുകളുടെ ഉപയോ​ഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാനാണ് റെഡ്മി ശ്രമിക്കുന്നത്. റെഡ്മി കെ70 ഫോണുകൾ മികച്ച സ്ക്രീൻ അനുഭവം ആയിരിക്കും ഉപയോക്താക്കൾക്ക് നൽകുക എന്നും ഇ​ദ്ദേഹം കൂട്ടച്ചേർത്തു.

Redmi K70 രണ്ട് മോഡൽ ഫോണുകൾ

മെറ്റൽ ഫ്രെയിം, ഗ്ലാസ് ബാക്ക് എന്നിവയിൽ ഫീച്ചർ ചെയ്യുന്ന ഫോണിന്റെ ചിത്രങ്ങളാണ് റെഡ്മി പുറത്ത് വിട്ടിരിക്കുന്നത്. റെഡ്മി കെ70, റെഡ്മി കെ70 പ്രോ എന്നിങ്ങനെ രണ്ട് മോഡൽ ഫോണുകളായിരിക്കും പുതിയ സീരീസിൽ റെഡ്മി നാളെ അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രോ വേർഷനിൽ 1/1.55 ലൈറ്റ് ഫ്യൂഷൻ 800 സെൻസറുണ്ടായിരിക്കുന്നതാണ്. 2X ടെലിഫോട്ടോ ക്യാമറ ഫോണിൽ ഉണ്ടായിരിക്കില്ല എന്നത് ഒരു പോരായ്മയാണ്.

Redmi K70 പ്രോസസ്സർ

2X ടെലിഫോട്ടോ ക്യാമറയ്ക്ക് പകരം സാധാരണ മാക്രോ സെൻസർ ഉൾപ്പെടുത്താനാണ് സാധ്യത. Snapdragon 8 Gen 2 SoC ആയിരിക്കും ഈ ഫോണിന് റെഡ്മി നൽകാൻ സാധ്യതയുള്ള പ്രൊസസർ. പുതിയ ഫോണിന്റെ മുൻ​ഗാമിയായ കെ 60ൽ Snapdragon 8+ Gen 1 ആയിരുന്നു റെഡ്മി നൽകിയിരുന്നത്. അയതിനാൽ തന്നെ അപ്ഡേഷന്റെ ഭാ​ഗമായി ഈ മാറ്റം വരുത്താൻ സാധ്യതയുണ്ട്.

4000 നിറ്റ്സ് തെളിച്ചമുള്ള സ്ക്രീനുമായി Redmi K70 ഇന്ന് അവതരിപ്പിക്കും
4000 നിറ്റ്സ് തെളിച്ചമുള്ള സ്ക്രീനുമായി Redmi K70 ഇന്ന് അവതരിപ്പിക്കും

റെഡ്മി കെ70 ഒഎസ്

ആൻഡ്രോയിഡ് 14ൽ ​​​ആയിരിക്കും റെഡ്മി കെ70 പ്രവർത്തിക്കുക എന്ന കാര്യവും റെഡ്മി വെളിപ്പെടുത്തി. നിലവിൽ ഇത്രയും കാര്യങ്ങൾ മാത്രമാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നാളെ ലോഞ്ച് വേളയിൽ ഔദ്യോ​ഗികമായി വിലയടക്കമുള്ള മറ്റ് വിവരങ്ങൾ റെഡ്മി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മിയുടെ നിരവധി ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാണ്.

കൂടുതൽ വായിക്കൂ: Samsung Galaxy A15 5G Launch: പുത്തൻ ബജറ്റ് സ്മാർട്ട് ഫോണായ Samsung Galaxy A15 5G സാംസങ് ഉടൻ വിപണിയിൽ അവതരിപ്പിക്കും

റെഡ്മി കെ70 ഇന്ത്യൻ മാർക്കറ്റിലും എത്തും

റെഡ്മി കെ70 അധികം വൈകാതെ ഇന്ത്യൻ മാർക്കറ്റിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ പിന്തുണ ഉള്ളതിനാൽ തന്നെ മികച്ച ഉത്പന്നം തന്നെ റെഡ്മിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ‌ ഇന്ത്യൻ മാർക്കറ്റിൽ വിൽപനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഷവോമി. സാംസങ്ങാണ് ഒന്നാമത്.

Nisana Nazeer
Digit.in
Logo
Digit.in
Logo