Redmi K60 Ultra Launch: 50MP Sony IMX800 സെൻസറുമായി Redmi K60 Ultra ഉടൻ ഇന്ത്യയിലെത്തും

Redmi K60 Ultra Launch: 50MP Sony IMX800 സെൻസറുമായി Redmi K60 Ultra ഉടൻ ഇന്ത്യയിലെത്തും
HIGHLIGHTS

റെഡ്മി കെ60 സീരീസിലെ നാലാമത്തെ ഫോണാണ് Redmi K60 Ultra

ഈ സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണാണ് എന്ന് കെ60 അ‌ൾട്രയെ വിശേഷിപ്പിക്കാം

Redmi K60 Ultra-യുടെ സവിശേഷതകൾ ഒന്ന് നോക്കാം

Redmi K60 Ultra മികച്ച ഒരുപിടി ഫീച്ചറുകളുമായി ഉപയോക്താക്കളെ ആകർഷിക്കാൻ എത്തിയിരിക്കുകയാണ്. റെഡ്മി കെ60 സീരീസിലെ നാലാമത്തെ ഫോൺ ആണ് ഇത്. റെഡ്മി കെ60, റെഡ്മി കെ60ഇ, റെഡ്മി കെ60 പ്രോ എന്നിവ അ‌ടങ്ങുന്ന റെഡ്മി കെ60 സീരീസ് കഴിഞ്ഞ ഡിസംബറിൽ ആണ് ഷ​വോമി പുറത്തിറക്കിയത്. ഈ നിരയിലേക്ക് ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന നാലാമനാണ് കെ60 അ‌ൾട്ര. ഈ സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന് കെ60 അ‌ൾട്രയെ വിശേഷിപ്പിക്കാം. റെഡ്മി കെ60 അ‌ൾട്രയുടെ സവിശേഷതകൾ താഴെ നൽകുന്നു  

Redmi K60 Ultra ഡിസ്പ്ലേ 

6.67 ഇഞ്ച് 1.5K 144Hz CSOT . C7 OLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 2600 nits പീക്ക് ബ്രൈറ്റ്‌നെസ്, 2880Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR 10+, ഡോൾബി വിഷൻ എന്നീ പ്രത്യേകതകളുമായാണ് ഈ ഡിസ്പ്ലേ എത്തുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്കും ഗെയിമിങ്ങിനുമായി ഒരു X7 ചിപ്പും ഇതിൽ നൽകിയിരിക്കുന്നു.

Redmi K60 Ultra 24GB റാമും പ്രോസസറും 

കെ60 അ‌ൾട്രയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം 24GB വരെ റാം ശേഷിയോടെ എത്തുന്നു എന്നതാണ്. 5000mm² സൂപ്പർ ലാർജ് സ്റ്റെയിൻലെസ് സ്റ്റീൽ VC + ഗ്രാഫീൻ മൈക്രോ-നാനോ കാവിറ്റി ഹീറ്റ്-കണ്ടക്റ്റിംഗ് ഫിലിം എന്നിവയുള്ള മീഡിയടെക് ഡൈമെൻസിറ്റി 9200+ ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന് കരുത്ത് പകരുന്നത്.

വാട്ടർപ്രൂഫ് റേറ്റിംഗുകളുള്ള ആദ്യത്തെ റെഡ്മി ഫോൺ

IP68 ഡസ്റ്റ് പ്രൂഫ്, വാട്ടർപ്രൂഫ് റേറ്റിംഗുകളുള്ള ആദ്യത്തെ റെഡ്മി ഫോൺ എന്നതാണ് റെഡ്മി കെ60 അ‌ൾട്രയുടെ മറ്റൊരു പ്രത്യേകത. ഈ ഫോണിന്റെ മറ്റ് ഹൈലൈറ്റുകളിൽ 5G കണക്റ്റിവിറ്റി, USB-C, Wi-Fi 6, മൾട്ടി-ഫംഗ്ഷൻ NFC എന്നിവ ഉൾപ്പെടുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ-ബാൻഡ് GPS, NavIC എന്നിവയും ഇതിലുണ്ട്.

Redmi K60 Ultra ക്യാമറ 

സോണി IMX800 സെൻസർ ആണ് താരം. കെ60 അ‌ൾട്രയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തെ നയിക്കുന്നത് 50MP Sony IMX800 സെൻസർ ആണ്. 8MP അൾട്രാ വൈഡ് ആംഗിൾ, 2MP മാക്രോ ക്യാമറ എന്നിവയും ഇതോടൊപ്പം നൽകിയിരിക്കുന്നു. ഒഐഎസ് പിന്തുണയും ഉണ്ട്. കെ60 അ‌ൾട്രയുടെ ഫ്രണ്ട് ക്യാമറ റെഡ്മി ഒട്ടും കുറച്ചിട്ടില്ല, 20MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. ക്യാമറ മാത്രമല്ല, ബാറ്ററിയുടെ കാര്യത്തിലും കെ60 അ‌ൾട്ര നിരാശപ്പെടുത്തുന്നില്ല, 

Redmi K60 Ultra ബാറ്ററി

120W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് ഈ ഫോണിൽ ഇടംപിടിച്ചിരിക്കുന്നത്. മികച്ച ബാറ്ററി ബാക്കപ്പും അ‌തിവേഗ ചാർജിങ് ശേഷിയും ഉപയോക്താക്കളെ ഏറെ സന്തോഷപ്പെടുത്തുമെന്ന് കരുതാം. 120W ചാർജർ ഉപയോഗിച്ച് 19 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. അതിവേഗ ചാർജിംഗിനായി സ്വയം വികസിപ്പിച്ച P1 ചിപ്പും ബാറ്ററി മാനേജ്മെന്റിനായി G1 ചിപ്പും റെഡ്മി കെ60 അ‌ൾട്രയിൽ ഷവോമി ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളും റെഡ്മി കെ60 അ‌ൾ്ടയിലുണ്ട്. ബ്ലാക്ക്, വൈറ്റ്, ഗ്രീൻ എന്നീ നിറങ്ങളിലാണ് റെഡ്മി കെ60 അൾട്ര എത്തുന്നത്. നിലവിൽ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്ന ഈ ഫോൺ അ‌ധികം ​വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo