digit zero1 awards

അതിശയിപ്പിക്കുന്ന ഡിസൈനിൽ Redmi K60 ഇതാ വിപണിയിൽ!

അതിശയിപ്പിക്കുന്ന ഡിസൈനിൽ Redmi K60 ഇതാ വിപണിയിൽ!
HIGHLIGHTS

റെഡ്മി കെ60 സീരീസ് ചൈനയിൽ അവതരിപ്പിച്ചു.

റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നീ മൂന്ന് മോഡലുകളാണ് സീരീസിൽ ഉൾപ്പെടുന്നത്.

റെഡ്മി സീരിസിൽ റെഡ്മി കെ60ഇയാണ് ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ.

റെഡ്മി K60 (Redmi K60) സീരീസ് ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. റെഡ്മി കെ60 (Redmi K60) സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയും കമ്പനിയുടെ ഒരു പ്രധാന വിപണിയായതിനാൽ ഈ ഉപകരണങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. റെഡ്മി കെ60(Redmi K60), റെഡ്മി കെ60 പ്രോ(Redmi K60 pro), റെഡ്മി കെ60ഇ (Redmi K60 E)എന്നീ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. 

മൂന്ന് മോഡലുകളിൽ റെഡ്മി കെ60, റെഡ്മി കെ60 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വിലകുറഞ്ഞ മോഡലാണ് റെഡ്മി K60E. റെഡ്മി K60E യുടെ 8GB + 128GB വേരിയന്റിന് 26,200 രൂപയാണ്.  8GB + 256GB മോഡലിന്  28,600 രൂപയാണ് വില. 12GB + 256GB മോഡലിന് 31,000 രൂപയാണ് വില.  

അടുത്ത മോഡലായ റെഡ്മി കെ60 (Redmi K60) 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 29,800 രൂപയാണ്. 8GB + 256GB വേരിയന്റിന് 32,200 രൂപയാണ്. 12GB + 256GB, 12GB + 512GB, 16GB + 512GB വേരിയന്റുകളുടെ വില 39,000 രൂപ, 35,700 രൂപ, 42,900 രൂപ എന്നിങ്ങനെയാണ്. സീരീസിന്റെ മോഡലായ Redmi K60യുടെ 8GB + 128GB മോഡൽ 39,300 രൂപ വിലയും വരുന്നു. 8GB + 256GB മോഡലിന് 42,900 രൂപ വിലയും, 12GB + 256GB മോഡലിന്  46,500 രൂപ വിലയും വരുന്നു. 12GB + 512GB മോഡലിനു  51,200 രൂപയാണ് വില.

54,800 രൂപ വില വരുന്ന 16GB + 512GB സ്റ്റോറേജിന് ഒരു പ്രത്യേക പതിപ്പ് പ്രോ മോഡലും ഉണ്ട്. Redmi K60, K60 Pro എന്നിവ 3200 x 1440 പിക്‌സൽ റെസല്യൂഷനോടും 120Hz റിഫ്രഷ് റേറ്റോടും കൂടിയ 6.67 ഇഞ്ച് QHD+ AMOLED ഡിസ്‌പ്ലേ ഉണ്ട്. Redmi K60 Qualcomm Snapdragon 8+ Gen1 പ്രോസസറാണ് നൽകുന്നത്, റെഡ്മി K60 Pro സ്നാപ്ഡ്രാഗൺ 8 Gen2 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ലാണ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്.

ക്യാമറയിലേക്ക് വരുമ്പോൾ, 64 MP പ്രൈമറി ക്യാമറ, 8 MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം റെഡ്മി കെ60 ക്ക് ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 MP ക്യാമറ നൽകിയിട്ടുണ്ട്. ഒഐഎസും എൽഇഡിയും ഉള്ള 50/54-MP സോണി IMX 800 പ്രൈമറി സെൻസർ, 118 ഡിഗ്രി എഫ്ഒവി ഉള്ള 8 MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MPമാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും റെഡ്മി കെ60 പ്രോയിൽ ഉണ്ട്. . 16MP  സെൽഫി ക്യാമറയും ഈ ഫോണിന്റെ മുൻവശത്ത് നൽകിയിട്ടുണ്ട്.

67W ഫാസ്റ്റ് ചാർജിംഗിനും 30W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 5500mAh ബാറ്ററിയുമായാണ് റെഡ്മി കെ60 വരുന്നത്.  Redmi K60 Pro 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു, കൂടാതെ 120W ഫാസ്റ്റ് ചാർജിംഗും 30W വയർലെസ് ചാർജിങ് പിന്തുണയും ഉൾപ്പെടുന്നു.

രണ്ട് ഫോണുകളിലുമുള്ള മറ്റു സവിശേഷതകൾ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്പീക്കറുകൾ, 5G പിന്തുണ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ്. മറുവശത്ത്, റെഡ്മി കെ60ഇ 6.7 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയിൽ 120W റിഫ്രഷ് റേറ്റുമാണ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്‌സെറ്റാണ് ഈ ഉപകരണം നൽകുന്നത്, മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയുന്ന 12 ജിബി + 256 ജിബി സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു. 48എംപി പ്രൈമറി സോണി IMX582 ക്യാമറ + 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ക്യാമറ + 2എംപി മാക്രോ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഇതിലുണ്ട്. മുൻവശത്ത് 16എംപി സെൽഫി ക്യാമറയുണ്ട്. 67W ഫാസ്റ്റ് ചാർജിങ് ഉള്ള 5500mAh ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്പീക്കറുകൾ, 5G സപ്പോർട്ട് എന്നിവയും മറ്റ് ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo