ഷവോമിയുടെ റെഡ്മി ഗോ ഇന്ത്യൻ വിപണിയിൽ എത്തുന്നു
5000 രൂപ റെയിഞ്ചിൽ ഷവോമി റെഡ്മി ഗോ സ്മാർട്ട് ഫോണുകൾ ഫെബ്രുവരിയിൽ ?
ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി ഗോ .പേര് സൂചിപ്പിക്കുന്നപോലെതന്നെ ഗോ എഡിഷനിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ആവറേജ് സവിശേഷതകൾ മാത്രം നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .എന്നാൽ അതോടൊപ്പം തന്നെ 5000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ലോകവിപണിയിൽ ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .എന്നാൽ മാർച്ച് മാസത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകൾക്കൊപ്പം റെഡ്മി നോട്ട് 7 മോഡലുകളും എത്തുന്നുണ്ട് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1280 * 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 8.1 Oreo (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .കൂടാതെ 128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളുടെ സവിശേഷതകളും ആവറേജ് മാത്രമാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ തന്നെ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന റെഡ്മി 5എ മോഡലുകൾക്ക് സമാനമായ സവിശേഷതകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .
റെഡ്മി 7 സ്മാർട്ട് ഫോണുകൾ
മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപമുതലാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട്