അങ്ങനെ 10,000 രൂപയ്ക്ക് താഴെ Redmi A4 5G ഇന്ത്യയിൽ എത്തി. രണ്ട് വ്യത്യസ്ത വേരിയന്റുകളിലും വിലയിലും New 5G Phone പുറത്തിറക്കി. Redmi 5G ഫോണിന് വില ആരംഭിക്കുന്നത് 8,499 രൂപ മുതലാണ്.
എൻട്രി ലെവൽ സെഗ്മെന്റിലേക്കാണ് റെഡ്മി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഏറ്റവും മികച്ച പ്രോസസറുമായി വരുന്ന കുറഞ്ഞ വിലയിൽ കിട്ടുന്ന അപൂർവ്വം ഫോണുകളിലൊന്നാണിത്. ഈ റെഡ്മി സ്മാർട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് പ്രോസസറായി നൽകിയിരിക്കുന്നത്. ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
ഇന്ത്യയിൽ പുതിയതായി എത്തിയ റെഡ്മി ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. 4GB + 64GB സ്റ്റോറേജുള്ള ഫോണിന് 8,499 രൂപയാണ് വില. 4GB + 128GB സ്റ്റോറേജുള്ള സ്മാർട്ഫോണിന് 9,499 രൂപയുമാകുന്നു. ഇത് ആമസോൺ, Mi.com, Xioami റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് വിൽക്കുന്നത്. ഫോൺ വാങ്ങാൻ നവംബർ 27 വരെ കാത്തിരിക്കണം. നവംബർ 27-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ ലഭ്യമാകും. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോണുള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ എന്നീ നിറങ്ങളിൽ സ്മാർട്ഫോൺ വാങ്ങാം.
ഡിസൈൻ: വൃത്താകൃതിയുള്ള തിളങ്ങുന്ന ക്യാമറ മൊഡ്യൂളാണ് ഫോണിന് പിൻവശത്തുള്ളത്. ഫോണിന് പരന്ന ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഈ റെഡ്മി ഫോണിന്റെ വലതുവശത്ത് വോളിയവും പവർ ബട്ടണുകളുമുണ്ട്. A3-യിലെ പോലെ പവർ ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസ്പ്ലേ: 6.88 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ലോ ബ്ലൂ ലൈറ്റ്, ടിയുവി സിറാഡിയൻ, ഫ്ലിക്കർ രഹിത ടെക്നോളജിയും സ്മാർട്ഫോണിലുണ്ട്.
ക്യാമറ: 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ടൈം-ലാപ്‌സ്, പോർട്രെയിറ്റ് മോഡ്, 10x സൂം ഫീച്ചറുകൾ ഇതിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 5MP ക്യാമറയുമുണ്ട്.
പ്രോസസ്സർ: സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്പ് ആണ് ഫോണിലുള്ളത്. ഇത് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും നൽകുന്നു. ഈ ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS-ൽ പ്രവർത്തിക്കുന്നു.
ബാറ്ററി: 5,160mAh ബാറ്ററിയിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിന് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 1,999 രൂപ വിലയുള്ള 33W ചാർജർ ഫോണിനൊപ്പം ലഭിക്കുന്നു.