Redmi A4 5G Launch: Qualcomm Snapdragon ചിപ്സെറ്റിൽ 8000 രൂപയ്ക്കൊരു 5G ഫോൺ, അതാണ് ഈ വരുന്നവൻ!

Redmi A4 5G Launch: Qualcomm Snapdragon ചിപ്സെറ്റിൽ 8000 രൂപയ്ക്കൊരു 5G ഫോൺ, അതാണ് ഈ വരുന്നവൻ!
HIGHLIGHTS

ഇനി മണിക്കൂറുകൾക്കകം Redmi A4 ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കും

ഇന്ത്യയെ 5ജി കുതിപ്പിലേക്ക് നയിക്കുന്നതിൽ ഈ സ്മാർട്ഫോണിലൂടെ ഷവോമിയും കൈകോർക്കുന്നു

ഫോണിൽ നൽകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറാണ്

ഷവോമി ഇന്ന് Redmi A4 5G ഇന്ത്യയിലെത്തിക്കും. ബജറ്റ് നോക്കി സ്മാർട്ഫോൺ വാങ്ങുന്നവർക്കുള്ള ബെസ്റ്റ് ചോയിസായിരിക്കും ഇത്. ഡൽഹിയിലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ പ്രദർശിപ്പിച്ച ഫോൺ ഡിസൈനിലും മറ്റും പ്രശംസ നേടിയിരുന്നു. നവംബർ 20-ന് റെഡ്മി എ4 പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചതാണ്.

Redmi A4 5G ലോഞ്ച് ഉടൻ

ഇനി മണിക്കൂറുകൾക്കകം Redmi A4 ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കും. ഇന്ത്യയെ 5ജി കുതിപ്പിലേക്ക് നയിക്കുന്നതിൽ ഈ സ്മാർട്ഫോണിലൂടെ ഷവോമിയും കൈകോർക്കുന്നു. സാധാരണക്കാർക്കും മികച്ച പെർഫോമൻസുള്ള ഒരു 5G സ്മാർട്ഫോൺ എന്നതാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

കാരണം ഫോണിൽ നൽകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറാണ്. 10,000 രൂപയിൽ താഴെ നിങ്ങൾക്ക് റെഡ്മി A4 5G ലഭിക്കും. 4nm പ്രോസസറിൽ നിർമിച്ചിട്ടുള്ള ബജറ്റ് Redmi 5G ആയിരിക്കും ഈ സ്മാർട്ഫോൺ.

Redmi A4 5g
Redmi A4

ഫോണിന്റെ ലോഞ്ച് മാത്രമാണ് ഷവോമി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ്മി എ4 വിൽപ്പന എന്ന് മുതലാണ് എന്നതിൽ വ്യക്തത നൽകിയിട്ടില്ല.

New Redmi 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

Redmi A4 5G ലോ ബജറ്റ് ഫോണാണെങ്കിലും, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ ഫീച്ചറുകളുണ്ടാകും. ഇതിൽ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയായിരിക്കും നൽകുന്നത്. ഫോണിന് 6.7 ഇഞ്ച് വലിപ്പമുള്ള HD+ ഡിസ്‌പ്ലേ നൽകുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4s Gen 2 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. ഇത് 2GHz ഒക്ടാ കോർ ആയി ജോടിയാക്കിയിരിക്കുന്നു. 18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന പോക്കറ്റ്-ഫ്രണ്ട്ലി സ്മാർട്ഫോണാണിത്. 5,160mAh ബാറ്ററി ഈ 5G ഫോണിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.

വിലയ്ക്ക് അനുസരിച്ചുള്ള ക്യാമറ പെർഫോമൻസും പുതിയ റെഡ്മി ഫോണിൽ നൽകിയിരിക്കുന്നു. 50 എംപി ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലാണ് സ്മാർട്ഫോൺ പുറത്തിറക്കുക. ഇതിന്റെ പ്രൈമറി സെൻസറിലൂടെ ഫോട്ടോഗ്രാഫി അനുഭവം നിരാശപ്പെടുത്തില്ല. ഫോണിന്റെ മുൻവശത്ത് 8MP സെൽഫി ക്യാമറയാണുള്ളത്.

നാനോ സിം ഉൾപ്പെടുത്താനായി ഡ്യുവൽ സിം (ജിഎസ്എം+ജിഎസ്എം) മൊബൈലായിരിക്കും ഇതിലുണ്ടാകുക. റെഡ്മി A4 സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 14 ആയിരിക്കും ഉൾപ്പെടുത്തുന്ന സോഫ്റ്റ് വെയർ. Wi-Fi 802.11 a/b/g/n/ac കണക്റ്റിവിറ്റിയെ ഫോൺ സപ്പോർട്ട് ചെയ്യും. കൂടാതെ, GPS, Bluetooth 5.10, USB Type-C തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമായിരിക്കും.

രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലായിരിക്കും സ്മാർട്ഫോൺ പുറത്തിറങ്ങുക. 4GB റാമും 64GB സ്റ്റോറേജുമുള്ള വേരിയന്റും 128GB സ്റ്റോറേജുമുള്ള വേരിയന്റുമുണ്ടാകും. എന്നാൽ ഇക്കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടില്ല.

Also Read: Flipkart ബൊണാൺസ സെയിൽ: 12GB റാം Triple ക്യാമറയുള്ള Samsung ഗാലക്സി S24+ 35000 രൂപ DISCOUNT ഓഫറിൽ!

എന്തായാലും 10,000 രൂപയ്ക്ക് താഴെ 5ജി സ്മാർട്ഫോൺ നോക്കുന്നവർക്ക് ഇത് പരിഗണിക്കാതിരിക്കാനാകില്ല. കാരണം ഡിസ്പ്ലേ, പ്രോസസർ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo