Redmi A3 Launched: 7299 രൂപ മുതൽ 3 ബജറ്റ് ഫോണുകൾ! Redmi A3 ഫീച്ചറുകളും വിലയും അറിയാം…

Redmi A3 Launched: 7299 രൂപ മുതൽ 3 ബജറ്റ് ഫോണുകൾ! Redmi A3 ഫീച്ചറുകളും വിലയും അറിയാം…
HIGHLIGHTS

Redmi A3 എന്ന സ്മാർട്ഫോണാണ് ഇപ്പോൾ ലോഞ്ച് ചെയ്തത്

10000 രൂപയ്ക്ക് താഴെ വില വരുന്ന 3 വേരിയന്റുകളാണ് ഇതിലുള്ളത്

5,000 mAh ബാറ്ററിയും സൂപ്പർ ഡിസ്പ്ലേയുമുള്ള ഫോണുകളാണിവ

ഏറ്റവും പുതിയ ബജറ്റ് ഫോണുമായി Xiaomi. Redmi A3 എന്ന സ്മാർട്ഫോണാണ് ഇപ്പോൾ ലോഞ്ച് ചെയ്തത്. 7299 രൂപ വില വരുന്ന ഫോണാണിത്. ഇങ്ങനെ 10000 രൂപയ്ക്ക് താഴെ വില വരുന്ന 3 വേരിയന്റുകളാണ് ഇതിലുള്ളത്.

5,000 mAh ബാറ്ററിയും സൂപ്പർ ഡിസ്പ്ലേയുമുള്ള ഫോണുകളാണിവ. എപ്പോഴും ബജറ്റ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിന് മുന്നിലാണ് ഷവോമി. 2024ലും കമ്പനി തങ്ങളുടെ പതിവ് തെറ്റിച്ചില്ല. 7000 രൂപ മുതൽ 9000 രൂപ വരെ വിലയുള്ള 3 കോൺഫിഗറേഷനുകളാണ് പുറത്തിറക്കിയത്. ഇവയിൽ 6ജിബി റാം വരെ ഉൾപ്പെടുന്ന ഫോണുണ്ട്.

Redmi A3
Redmi A3 ഫീച്ചറുകൾ

ഫോണുകളുടെ സ്റ്റോറേജും വിലയും അറിയുന്നതിന് മുമ്പ് ഫീച്ചറുകൾ എന്തെന്ന് വിശദമായി മനസിലാക്കാം. നിങ്ങൾ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ ഇതിലുണ്ടോ എന്ന് അറിയൂ…

Redmi A3 ഫീച്ചറുകൾ

6.7 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് റെഡ്മി A3യിലുള്ളത്. ഇതിന് 90Hz റീഫ്രെഷ് റേറ്റുണ്ട്. 1650 x 720 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിന് കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും വരുന്നു.

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G36 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ്മി എ3ലുള്ളത്. 10000 രൂപയ്ക്ക് അകത്ത് വരുന്നതിനാൽ ഈ ഫീച്ചറുകൾ അനുയോജ്യമാണ്.
10W ചാർജർ വഴി വേഗത്തിൽ ചാർജ് ചെയ്യാൻ ഇതിൽ സാധിക്കുന്നു. ഷവോമി 5,000 mAh ബാറ്ററിയാണ് ഈ ബജറ്റ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി A3ൽ ഉപയോഗിച്ചിരിക്കുന്നു. 3.5 mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ടും ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. ഇതിൽ ഡ്യുവൽ 4 ജി സിം കാർഡ് സ്ലോട്ടുകൾ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.3, ജിഎൻഎസ്എസ് എന്നിവയും ഉൾപ്പെടുന്നു.

Redmi A3 ക്യാമറ ഫീച്ചറുകൾ

വളരെ കാര്യമായ ഫീച്ചറുകളൊന്നും റെഡ്മി എ3 ഫോണിലില്ല. എന്നാൽ ഇത് ഭേദപ്പെട്ട ക്യാമറ ക്വാളിറ്റിയുള്ള ഫോണാണ്. റെഡ്മി A3-ൽ 8 മെഗാപിക്സൽ പ്രൈമറി സെൻസറാണുള്ളത്. ഇതിൽ 0.08 എംപി സെക്കൻഡറി സെൻസറുണ്ട്.

Redmi A3 ലോഞ്ച്

ഇങ്ങനെ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. റെഡ്മി എ3ൽ സെൽഫി ക്യാമറയ്ക്കായി 5MP സെൻസർ ഉപയോഗിച്ചിരിക്കുന്നു. ഈ ഫ്രെണ്ട് ക്യാമറയിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈലിൽ നോച്ചും ഘടിപ്പിച്ചിരിക്കുന്നു.

വിലയും ലഭ്യതയും

മൂന്ന് സ്റ്റോറേജുകളിലാണ് റെഡ്മി എ3 വരുന്നത്. 3GB റാമും 64GB സ്റ്റോറേജുമുള്ളതാണ് ഏറ്റവും കുറഞ്ഞ വേരിയന്റ്. ഇതിന് ഏകദേശം 7,299 രൂപയാണ് വില വരുന്നത്. 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാകട്ടെ 8,299 രൂപയും വിലയാകും. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ളതാണ് ഉയർന്ന വേരിയന്റ്. ഇതിന് ഏകദേശം 9,299 രൂപ വില വരുന്നു.

READ MORE: Circle To Search AI: ഗാലക്സി S24 AI ടൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…

ഇന്ന് ഇന്ത്യയിൽ എത്തിയ ഫോണാണ് റെഡ്മി എ3. ഇതിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നത് ഫെബ്രുവരി 23നാണ്. Mi.com, Flipkart എന്നിവിടങ്ങളിൽ നിന്ന് ഓൺലൈൻ പർച്ചേസ് ചെയ്യാം. മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും റെഡ്മി എ3 വാങ്ങാനാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo