ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ റെഡ്മി എപ്പോഴും മുന്നിലാണ്. ഈ വർഷം മേയിലാണ് ഷവോമി റെഡ്മി എ2 സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. റെഡ്മി എ2, റെഡ്മി എ2 പ്ലസ് മോഡലുകളാണ് ഈ സീരിസിൽ അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനി റെഡ്മി എ2 പ്ലസ് ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്.
Redmi A2+ ഫോണിന്റെ രണ്ട് സ്റ്റോറേജ് മോഡലുമായാണ് റെഡ്മി എത്തിയിരുന്നത് – 4GB RAM + 64GB സ്റ്റോറേജ്. എന്നാൽ ഇത്തവണ അതേ റാം കോൺഫിഗറേഷനിൽ 128 ജിബി സ്റ്റോറേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8,499 രൂപയ്ക്ക് ഈ വേരിയന്റ് സ്വന്തമാക്കാം.ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ആമസോൺ സൈറ്റിൽ നിന്ന് വിൽക്കും. കൂടാതെ, കമ്പനിയുടെ റീട്ടെയിൽ പാർട്ണർമാരിലും ഔദ്യോഗിക സ്റ്റോറുകളിലും ഇത് വിൽക്കും.റെഡ്മി എ2+ ഫോണിന്റെ മുൻ മോഡൽ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറങ്ങിയത്, അതിന്റെ വില 8499 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 4GB RAM+ 64GB മോഡൽ ആമസോൺ സൈറ്റിൽ 7999 രൂപയ്ക്ക് ലഭ്യമാണ്.
6.52-ഇഞ്ച് HD+ എൽസിഡി ഡിസ്പ്ലെയാണുള്ളത്. സെൽഫി ക്യാമറ സ്ഥാപിക്കാനായി ഡിസ്പ്ലെയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്.
റെഡ്മി എ2+ ഫോണുകളിൽ 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറ സെൻസറും ഡിവൈസുകളിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്.
64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി വരുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. വൈഫൈ, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.
10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. ഒറ്റ ചാർജിൽ 32 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈമും 150 മണിക്കൂർ വരെ പ്ലേ ടൈമും നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് റെഡ്മി അവകാശപ്പെടുന്നു.