12M+5MP ഡ്യൂവൽ പിൻ ക്യാമറയിൽ റെഡ്മി 6 പ്രൊ ,5999 രൂപ മുതൽ

Updated on 05-Sep-2018
HIGHLIGHTS

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ എത്തി

 

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റെഡ്മി 6 പ്രൊ,റെഡ്മി  6A കൂടാതെ റെഡ്മി 6 എന്നി സ്മാർട്ട് ഫോണുകൾ .5999 രൂപമുതൽ ഇത് വാങ്ങിക്കാം . ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ mi.com എന്നി സൈറ്റിലൂടെ വാങ്ങിക്കാം 

ഷവോമിയുടെ 6 പ്രോയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.84 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങുന്നത് .Snapdragon 625 പ്രൊസസർ കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് വേണ്ട എല്ലാം തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

12M+5MP മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .4000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആയ ഓറിയോ തന്നെയാണ് ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഷവോമിയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഫേസ്അൺലോക്കിങ് സംവിധാനവും ലഭിക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് ഷവോമിയുടെ റെഡ്മി  6A യുടെ വില 5999 രൂപയും ഷവോമിയുടെ റെഡ്മി 6 മോഡലുകളുടെ വില 7999 രൂപയും കൂടാതെ ഷവോമി 6 പ്രൊ സ്മാർട്ട് ഫോണുകളുടെ വില 10999 രൂപയും ആണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :