ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ റെഡ്മി 5A ,വില 4999 മുതൽ

Updated on 14-Dec-2017
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

4999 രൂപമുതൽ റെഡ്‌മിയുടെ 5എ നാളെ മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ  എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ  ആണ് ഇത് സെയിൽ ആരംഭിക്കുന്നത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ഇതിനുണ്ട് .

Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൂടാതെ  Android 7.1.2 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .4G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .

ഈ വർഷം തന്നെ പുറത്തിറങ്ങിയ റെഡ്മി 4എ യുടെ പിൻഗാമിയാണിത് .എന്നാൽ റെഡ്മി 4aയും റെഡ്മി 5aയും തമ്മിൽ  വലിയ വെത്യാസം ഒന്നും തന്നെ ഇല്ല എന്ന് പറയാം .256ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :