കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമിയുടെ മോഡലായിരുന്നു റെഡ്മി 5എ .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇതിന്റെ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നടന്നിരുന്നു .എന്നാൽ അധികം താമസിക്കാതെതന്നെ ബുക്കിംഗ് ഫ്ലിപ്പ്കാർട്ട് അവസാനിപ്പിച്ചു.റെക്കോർഡ് നേട്ടമാണ് ഇത്തവണയും ഷവോമി സമ്മാനിച്ചത് .
4999 രൂപമുതൽ വാങ്ങിക്കാവുന്ന ഈ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ഇതിനുണ്ട് .
Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൂടാതെ Android 7.1.2 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .4G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപ മുതൽ 6999 രൂപവരെയാണ്