4 ജിബിയുടെ റാം കൂടാതെ 5.7HD ഡിസ്പ്ലേയിൽ റെഡ്മി 5 വിപണിയിൽ ,വില ?
പുതിയ മോഡലുകളുമായി ഷവോമിയുടെ റെഡ്മി എത്തി
ഷവോമിയുടെ ഈ വർഷത്തെ ആദ്യത്തെ മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി 5 എന്ന മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .2 ജിബി ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ മൂന്ന് വേരിയന്റുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .
5.7ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1440×720 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ഇത് മൂന്ന് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,3 ജിബിയുടെ റാം ,32 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .
Qualcomm Snapdragon 450 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ Android Nougat ലാണ് ഇതിൻെറ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 3,300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ വില വരുന്നത് ചൈനവിപണിയിൽ 799 yen മുതൽ 899 yen വരെയാണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 8000 രൂപമുതൽ 9000 രൂപവരെയാണ് വില വരുന്നത് .