5,000mAh ബാറ്ററിയും, 50MP ക്യാമറയുമുള്ള Redmi 13C ഇതാ വിൽപ്പനയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളുള്ള ഒരു സ്മാർട്ഫോൺ പോക്കറ്റ് കാലിയാകാതെ വാങ്ങാനുള്ള സുവർണാവസരമാണ് ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ 5G കണക്റ്റിവിറ്റിയുള്ള പുതുപുത്തൻ ഫോൺ എന്ന ആശയമാണ് റെഡ്മി 13Cയിലൂടെ കമ്പനി അവതരിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് റെഡ്മി 13സി ഇന്ത്യൻ വിപണിയിൽ എത്തിയത്. അതും രണ്ട് രീതിയിലുള്ള കണക്റ്റിവിറ്റിയുമായി വന്ന ഫോണായിരുന്നു ഇത്. 8,999 രൂപയിൽ തുടങ്ങുന്ന റെഡ്മിയുടെ ഈ പുതിയ പോരാളികൾ റെഡ്മി 13C, റെഡ്മി 13C 5G എന്നിവയാണ്.
ഇതിലെ 4G ഫോണുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. എന്നാൽ റെഡ്മി 13C 5G ഫോണുകൾ ഡിസംബർ 16 മുതലാണ് സെയിലിന് എത്തുക. ഇപ്പോൾ വിൽപ്പന ആരംഭിച്ചിരിക്കുന്ന റെഡ്മി 13സി 4G ഫോണുകൾക്ക് 1000 രൂപയുടെ ഡിസ്കൌണ്ടും ലഭ്യമാണ്.
90Hz HD+ ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയാണ് റെഡ്മി 13Cയിലുള്ളത്. ബജറ്റ് ഫോണിന് മികവുറ്റ പെർഫോമൻസ് നൽകാനായി മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 18W USB-C ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെ വരുന്ന 5,000mAh ബാറ്ററി യൂണിറ്റാണ് റെഡ്മി ഫോണിലുള്ളത്. ഇതിൽ 10W പിന്തുണയ്ക്കുന്ന അഡാപ്റ്ററും ഉൾപ്പെടുത്തിയിരിക്കുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ. റെഡ്മി 13സിയുടെ മറ്റ് പ്രധാന ഫീച്ചറുകളായി ഡ്യുവൽ സിം, 1TB വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാർഡ് ഹോൾഡർ, എഐ ഫെയ്‌സ് അൺലോക്ക് എന്നീ ഫീച്ചറുകളും ഉൾപ്പെടുന്നുണ്ട്.
Mi.com, Amazon തുടങ്ങിയ സൈറ്റുകളിലൂടെ ഫോൺ പർച്ചേസ് ചെയ്യാം. ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. Redmi 13Cയുടെ 4GB+128GB പതിപ്പിന് 7,999 രൂപയാണ് വില വരുന്നത്. ഇതാണ് റെഡ്മി 4G ഫോണിന്റെ ബേസിക് എഡിഷൻ.
READ MORE: 5000 mAh ബാറ്ററി ഫോണിന് വെറും 6000 രൂപയോ! Infinix Smart 8 HD എവിടെ നിന്നും വാങ്ങാം?
8,999 രൂപയാണ് ഇതിന്റെ 6GB റാമും, 128GB സ്റ്റോറേജും വരുന്ന ഫോണിന്റെ വില. 10,499 രൂപയാണ് 8GB റാമും, 256GB സ്റ്റോറേജുമുള്ള ഫോണിന് വിലയാകുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസെങ്കിൽ 1,000 രൂപയുടെ കിഴിവും സ്വന്തമാക്കാം.
റെഡ്മി 13സി 5Gയുടെ 4GB+128GB സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. 6 GB റാമും, 128 GB സ്റ്റോറേജ് വേരിയന്റുമുള്ള ഫോണിന് 11,499 രൂപയാണ് വില. 8 GB റാമും, 256 GB സ്റ്റോറേജുമുള്ള റെഡ്മി 13C ഫോണിന് 13,499 രൂപയും വിലയാകും.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാർഡുകൾ എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയിൽ കിഴിവ് ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നിന്നുള്ള EMI ഇടപാടുകൾക്ക് കിഴിവ് ലഭിക്കും. ഇതിനർത്ഥം, സ്മാർട്ട്‌ഫോണിന്റെ 4GB+128GB വേരിയന്റ് 7,999 രൂപയ്ക്ക് ലഭ്യമാകും.