Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?

Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?
HIGHLIGHTS

Redmi 13c സീരീസ് നൈജീരിയയിൽ വിപണിയിലെത്തി

6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് റെഡ്മി 13സിയിൽ ഉള്ളത്

ബ്ലാക്ക്, ക്ലോവർ ഗ്രീൻ എന്നീ നിറങ്ങളിലാണ് റെഡ്മി 13സി എത്തുന്നത്

Redmi 13C സീരീസ് നൈജീരിയയിൽ പുറത്തിറക്കി. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് ഈ എൻട്രിലെവൽ സ്മാർട്ട്ഫോൺ ഉടൻ അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി 12 സിയുടെ പിൻഗാമിയായാണ് പുതിയ റെഡ്മി 13സി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ റെഡ്മി 13സി പോക്കോയുടെ
C65 ന് സമാനമാണ്. ​50MP പ്രൈമറി ക്യാമറ സെൻസർ, ആൻഡ്രോയിഡ് 13 ഒഎസ്, മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റ്, 90Hz HD+ ഡിസ്‌പ്ലേ എന്നിവയുമായാണ് ഈ ഫോണെത്തുന്നത്.ഈ സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

Redmi 13Cയുടെ ഡിസ്പ്ലേയും പ്രോസസറും

6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് റെഡ്മി 13സിയിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റും, 720 X 1600 പിക്‌സൽ റെസലൂഷനും മുകളിൽ ഒരു നോച്ചും ഡിസ്പ്ലേയ്ക്ക് റെഡ്മി നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി85 പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

Redmi 13C ഒഎസ്

4GB/ 6GB/ 8GB റാം ഓപ്ഷനുകളും 128GB/ 256GB ഇന്റേണൽ സ്‌റ്റോറേജ് ഓപ്ഷനും റെഡ്മി 13സിയ്ക്ക് ഉണ്ട്. ഇന്റേണൽ സ്റ്റോറേജിന് പുറമേ, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 13 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് റെഡ്മി ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

50MP ട്രിപ്പിൾ റിയർ ക്യാമറയുമായി Redmi 13c വിപണിയിലെത്തി
50MP ട്രിപ്പിൾ റിയർ ക്യാമറ Redmi 13c എത്തി

റെഡ്മി 13സി ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ബജറ്റ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. 50എംപി പ്രൈമറി ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ലെൻസ് എന്നിവ അ‌ടങ്ങുന്നതാണ് റെഡ്മി 13സിയിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം. സെൽഫികൾക്കായി, 8 എംപി ഫ്രണ്ട് ക്യാമറയും ഈ റെഡ്മി ഫോണിലുണ്ട്.

റെഡ്മി 13സി ബാറ്ററി

18W ചാർജറിനൊപ്പം 5,000mAh ബാറ്ററിയാണ് റെഡ്മി 13സി പായ്ക്ക് ചെയ്യുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 4G, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

കൂടുതൽ വായിക്കൂ: Amazon Sale Last Day: സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട്, ഇനി മണിക്കൂറുകൾ മാത്രം ബാക്കി

റെഡ്മി 13സി വില എത്രയാകും?

വോളിയം റോക്കറും പവർ ബട്ടണും വലത് വശത്ത് നൽകിയിരിക്കുന്നു, ഇതിനൊപ്പം ഫിംഗർപ്രിന്റ് സെൻസറും എത്തുന്നു. ബ്ലാക്ക്, ക്ലോവർ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഈ റെഡ്മി ഹാൻഡ്‌സെറ്റ് എത്തുന്നത്. 13 സിയുടെ 4GB റാം+ 128GB സ്റ്റോറേജ് മോഡലിന്ഏകദേശം 10,200 രൂപയാണ് വില. 8GB റാം+ 256 GB സ്റ്റോറേജ് മോഡലിന് ഏകദേശം 11,200 രൂപ വിലവരും.

Nisana Nazeer
Digit.in
Logo
Digit.in
Logo