ലോ ബജറ്റ് സ്മാർട്ഫോൺ വിഭാഗത്തിൽ എത്തിയ ഫോണാണ് Redmi 13C 5G. 2023 ഡിസംബറിലായിരുന്നു ഷവോമി റെഡ്മി ഫോൺ പുറത്തിറക്കിയത്. 10,999 രൂപ പ്രാരംഭ വിലയിലാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
50MP ക്യാമറയും 5000mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. 10,000 രൂപയിൽ താഴെ വിലയുള്ള 5G സപ്പോർട്ട് ലഭിക്കുന്ന മികച്ച ഫോണെന്ന് പറയാം. ഇത്രയും ഫീച്ചറുകൾ ഒരു ലോ ബജറ്റ് ഫോണിലുണ്ടെന്നതും അതിശയകരമാണ്.
ഇപ്പോഴിതാ ബജറ്റ്- ഫ്രണ്ട്ലി Redmi 5G വിലക്കിഴിവിൽ വാങ്ങാം. ഫോണിന്റെ 2 വേരിയന്റുകളും 9000 രൂപയിലും താഴെയാണ് വിൽക്കുന്നത്. 4GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ബേസ് വേരിയന്റ്. 6GB റാമും 128GB സ്റ്റോറേജുമുള്ള മറ്റൊരു ഫോണും ഇതിലുണ്ട്.
6.74 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള ഫോണാണ് റെഡ്മി 13സി. കാഷ്വൽ ഗെയിമിങ്ങിന് അനുയോജ്യമായ ഫോണെന്ന് പറയാം. 90Hz റിഫ്രഷ് റേറ്റും HD+ ഡിസ്പ്ലേയുമാണ് ഫോണിലുള്ളത്. അതും റെഡ്മി 13സിയിൽ FHD+ പാനലാണ് നൽകിയിരിക്കുന്നത്.
ദൈനംദിന ആവശ്യങ്ങൾക്ക് വളരെ മികച്ച ഫോണാണിത്. റെഡ്മി 13സി 5G-യിലുള്ളത് മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ്.
5000mAh ബാറ്ററിയുള്ളതിനാൽ പവറിലും ആശങ്ക വേണ്ട. അതുപോലെ ഒറ്റ ചാർജിൽ ഒരു ദിവസത്തിലധികം ചാർജ് നീണ്ടു നിൽക്കും. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് റെഡ്മി 5G ലോഞ്ച് ചെയ്തത്.
ധാരാളം പ്രീ-ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകളുമായാണ് ഫോൺ അവതരിപ്പിച്ചത്. ഇതിലെ ക്യാമറ നിങ്ങൾക്ക് ശരാശരി പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. HDR, AI സപ്പോർട്ട് റെഡ്മി ഫോണിന്റെ ക്യാമറയ്ക്കുണ്ട്. 50MP AI ട്രിപ്പിൾ ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്.
റെഡ്മി 13സി ഫോണിന് ഇപ്പോൾ ലഭിക്കുന്നത് പരിമിത കാലത്തേക്കുള്ള കിഴിവാണ്. ഇതിന്റെ 4GB സ്റ്റോറേജ് ഫോൺ 7,698 രൂപയ്ക്ക് ലഭിക്കുന്നു. 6ജിബി സ്റ്റോറേജുള്ള റെഡ്മി 13സി ഫോൺ 8,498 രൂപയ്ക്കും വിൽക്കുന്നു.
4GB+128GB വാങ്ങാനുള്ള ആമസോൺ ലിങ്ക്
6GB+128GB വാങ്ങാനുള്ള ആമസോൺ ലിങ്ക്
ആമസോണിലാണ് ഫോണിന് ഇത്രയും ഗംഭീര ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.