ക്ലാസ് ലുക്കിൽ Xiaomi-യുടെ പുതിയ Redmi 13 5G വരുന്നു. ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന New 5G ഫോണാണിത്. റെഡ്മി 12 5G-യുടെ പിൻഗാമിയായാണ് ഫോണെത്തുന്നത്. മിന്നൽ വേഗത്തിലുള്ള 5G പ്രകടനം ഈ റെഡ്മി ഫോണിൽ പ്രതീക്ഷിക്കാം.
ഇപ്പോഴിതാ ഷവോമി Redmi 13 5G-യുടെ ലോഞ്ച് തീയതി പുറത്തുവിട്ടിരിക്കുകയാണ്. കാണാൻ മനം മയക്കുന്ന ഡിസൈനും ഭേദപ്പെട്ട പെർഫോമൻസുമുള്ള 5G ഫോണായിരിക്കും ഇത്. ജൂലൈ 9-ന് ഈ റെഡ്മി ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. ഫോണിന്റെ ഡിസൈനും പ്രതീക്ഷിക്കുന്ന ഫീച്ചറുകളും നോക്കാം.
6.79 ഇഞ്ച് വലിപ്പമുള്ള സ്ക്രീനായിരിക്കും റെഡ്മി 13 5G-യിലുണ്ടാകുക. ഇത് FHD+ 120Hz LCD ഡിസ്പ്ലേയുള്ള ഫോണായിരിക്കും. IP53 റേറ്റിങ് റെഡ്മി ഫോണിൽ പ്രതീക്ഷിക്കാം. അതിനാൽ പൊടി, വെള്ളത്തെ പ്രതിരോധിക്കാനുള്ള കപ്പാസിറ്റി ഫോണിലുണ്ടാകും.
ക്രിസ്റ്റൽ ഗ്ലാസ് ഡിസൈനിലായിരിക്കും പുതിയ റെഡ്മി ഫോൺ വരുന്നത്. ഫോണിൽ ഇരട്ട-വശങ്ങളുള്ള ഗ്ലാസ് ഫീച്ചർ ചെയ്യുമെന്നാണ് പറയുന്നത്. ഫോണിന്റെ മുൻഭാഗത്തായി കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുള്ള ഫോണാണിത്.
റെഡ്മി നോട്ട് 13R-ന് സമാനമായ ഫീച്ചറുകൾ ഈ സ്മാർട്ഫോണിലും ഷവോമി അവതരിപ്പിച്ചേക്കും. എന്നാൽ ക്യാമറയിൽ മാത്രം കുറേ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ആക്‌സിലറേറ്റഡ് എഡിഷനാണ് ഫോണിൽ നൽകുക. ഈ റെഡ്മി ഫോണിൽ എടുത്തുപറയേണ്ട വലിയ ഫീച്ചർ ഇതിന്റെ ക്യാമറയാണ്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് റെഡ്മി 13 ഫോണിലുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് ലിസ്റ്റിലുള്ള ഫോണാണെങ്കിലും റെഡ്മി കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം ഫോണിൽ 5030mAh ബാറ്ററിയുണ്ടാകുമെന്ന് കരുതുന്നു. 33W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയും റെഡ്മി 13 ഫോണിലുണ്ടായിരിക്കും.
Read More: iQOO New Phone: ഇത് വെറും Turbo അല്ല! ടർബോ ജോസ് പോലെ മാസ് ടർബോ പ്ലസ്
റെഡ്മി 13 5G-യുടെ ഏകദേശ റേഞ്ച് തന്നെ ഇതിനും പ്രതീക്ഷിക്കാം. റെഡ്മി 12 5G ഇന്ത്യയിൽ 11,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. റെഡ്മി 13 5G 15,000 രൂപയ്ക്ക് അകത്ത് വരുന്ന സ്മാർട്ഫോണായിരിക്കും. mi.com, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഫോൺ പർച്ചേസിന് ലഭ്യമായിരിക്കും. ആമസോൺ വഴിയും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നതായിരിക്കും.