Xiaomi-യുടെ കീഴിലുള്ള റെഡ്മിയുടെ Redmi 13 5G ആദ്യ സെയിലിൽ. ബജറ്റ് ലിസ്റ്റിൽ മികച്ച ഫോൺ അന്വേഷിക്കുന്നവർക്ക് പുതിയ ഫോൺ വാങ്ങാം. Snapdragon 4 Gen 2 AE ചിപ്പാണ് ഈ സ്മാർട്ഫോണിലുള്ളത്.
2023 ഓഗസ്റ്റിലെത്തിയ റെഡ്മി 12 5G-യുടെ അപ്ഗ്രേഡഡ് പതിപ്പാണിത്. കോർണിങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഫോണിന്റെ സ്ക്രീനിനുണ്ട്. 108MP ആണ് റെഡ്മി 13-യുടെ പ്രൈമറി ക്യാമറ.
റെഡ്മി ബജറ്റ് ഫോണിന് 5030 mAh ബാറ്ററി കപ്പാസിറ്റിയുമുണ്ട്. റെഡ്മി 13 ഫോണിന്റെ റിയർ പാനലിലെ ഡിസൈനും മറ്റും ആകർഷകമാണ്. ഡ്യുവൽ റിയർ ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്.
റെഡ്മി 13 5G-യ്ക്ക് 6.79 ഇഞ്ച് വലിയ ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഫോണിന്റെ സ്ക്രീനിന് ലഭിക്കും. പഞ്ച്-ഹോൾ നോച്ച് ഡിസൈനിലാണ് റെഡ്മി ബജറ്റ് ഫോൺ അവതരപ്പിച്ചത്. സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്.
സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 എഇ ചിപ്സെറ്റുള്ളതിനാൽ ഭേദപ്പെട്ട പെർഫോമൻസ് ലഭിക്കും. HyperOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. ഇതിൽ റെഡ്മി സൈഡ് ഫിംഗർ പ്രിന്റ് ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്.
ഡ്യുവൽ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി. 108 മെഗാപിക്‌സൽ ആണ് ഫോണിന്റെ പ്രൈമറി ക്യാമറ. HDR, നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ഇത് മികച്ചതാണ്. 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും 8MP സെൽഫി ക്യാമറയും ഫോണിലുണ്ട്.
ബാറ്ററിയിലും ചാർജിങ്ങിലും ഫോൺ മികച്ച പെർഫോമൻസ് തരുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 13 സപ്പോർട്ട് ചെയ്യുന്നു. 5,030mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്.
Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ
6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 13,999 രൂപ വിലയാകും. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,499 രൂപയാണ്.
പരിമിതകാല ഓഫറിൽ റെഡ്മി 13 ലാഭത്തിൽ വാങ്ങാം. ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെയും പർച്ചേസിങ് നടത്താം. റെഡ്മി 5G വാങ്ങാനുള്ള ആമസോൺ ലിങ്ക്.
6ജിബി റെഡ്മി 13 ഫോണിന് പരിമിതകാല ഓഫറിൽ 1000 രൂപ കിഴിവുണ്ട്. ആദ്യ സെയിലിന്റെ ഭാഗമായാണ് 1000 രൂപ കൂപ്പൺ ഡിസ്കൌണ്ട് അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ 6GB+128GB ഫോൺ 12,999 രൂപയ്ക്ക് വാങ്ങാം. ആമസോണിൽ സാധാരണ നൽകുന്ന എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും വിനിയോഗിക്കാം.
മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി അവതരിപ്പിച്ചിട്ടുള്ളത്. ഓഷ്യൻ ബ്ലൂ, പേൾ പിങ്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് കളറുകളിൽ ലഭ്യമാണ്.