Xiaomi പുറത്തിറക്കിയ Redmi 13 5G നിങ്ങളെ ശരിക്കും അതിശയിപ്പിക്കും. കാരണം 13,000 രൂപ റേഞ്ചിൽ ബെസ്റ്റ് പെർഫോമൻസ് ഫോണാണ് വന്നിട്ടുള്ളത്. ഒരു ബജറ്റ് ഫോണിന് വേണ്ട മികച്ച പെർഫോമൻസ് ഇതിലുണ്ടാകും. കാരണം Snapdragon 4 Gen 2 AE ആണ് ഫോണിലെ ചിപ്സെറ്റ്. എഇ എന്നാൽ ആക്‌സിലറേറ്റഡ് എഡിഷൻ എന്നതാണ് അർഥമാക്കുന്നത്.
ഇന്ന് ഷവോമി ഇന്ത്യ രാജ്യത്ത് 10 വാർഷികം പൂർത്തിയാക്കുകയാണ്. ഈ സുദിനത്തിലാണ് ഏറെ നാളുകളായി കാത്തിരുന്ന ഫോണും ലോഞ്ച് ചെയ്തിട്ടുള്ളത്. മൂന്ന് മനോഹരമായ കളറുകളിലാണ് Redmi 13 അവതരിപ്പിച്ചിട്ടുള്ളത്. ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ നിറങ്ങളിൽ ഫോൺ വാങ്ങാം. ഫോണിന്റെ പ്രത്യേകതൾ നോക്കാം.
6.79 ഇഞ്ച് ഫുൾ HD+ എൽസിഡി ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ സ്മാർട്ഫോണിനുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനാണ് സ്ക്രീനിനുള്ളത്.
ഇതിൽ ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 എഇ പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 13 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,030mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിൽ സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്. IP53 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാനാകും.
ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഈ ബജറ്റ് സ്മാർട്ഫോണിലുള്ളത്. റെഡ്മി 13 5G-യുടെ പ്രൈമറി ക്യാമറ 108 മെഗാപിക്സലാണ്. ഇതുകൂടാതെ, 2 മെഗാപിക്സലിന്റെ മാക്രോ സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. ഫോണിൽ സെൽഫി, വീഡിയോ കോളുകൾക്കായി 13MP ഫ്രെണ്ട് ക്യാമറയുമുണ്ട്.
രണ്ട് വേരിയന്റുകളിലാണ് റെഡ്മി 13 പുറത്തിറക്കിയത്. ഒന്നാമത്തേത് 6 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണ്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണ് രണ്ടാമത്തേത്.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ Xiaomi ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കുന്നു. 2014 -2024 വരെ 25 കോടി സ്മാർട്ട്ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്. സ്മാർട്ഫോണുകൾ കൂടാതെ ടാബ്ലൈറ്റും മറ്റുമായി 35 കോടി ഉപകരണങ്ങൾ വിറ്റു. ബജറ്റ് ലിസ്റ്റിലും മിഡ് റേഞ്ച് വിഭാഗത്തിലുമാണ് ഷവോമി പ്രാധാന്യം നൽകിയിട്ടുള്ളത്.
അടുത്ത പത്ത് വർഷത്തേക്ക് കമ്പനി പുതിയ പദ്ധതികൾ മെനഞ്ഞു കഴിഞ്ഞു. ഇന്ത്യയിൽ 70 കോടി ഉപകരണങ്ങൾ വിൽക്കാനുള്ള പ്ലാനിലാണ് റെഡ്മി.
Read More: New Moto 5G Launch: സ്മാർട് കണക്റ്റ് ഫീച്ചറുമായി Moto G85 5G വരുന്നൂ…
റെഡ്മി 13യുടെ കുറഞ്ഞ വേരിയന്റിന് 13,999 രൂപയാണ് വില. ഇതിന്റെ 8GB മോഡലിന് 15,499 രൂപയുമാകുന്നു. ആമസോൺ ഇന്ത്യ വഴി ഫോൺ വിൽപ്പനയ്ക്കെത്തുന്നതാണ്. ജൂലൈ 12-നാണ് റെഡ്മി 13 5G-യുടെ വിൽപ്പന. ഷവോമി ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. രാജ്യത്തുടനീളമുള്ള കമ്പനിയുടെ അംഗീകൃത റീട്ടെയിലർമാരിലൂടെയും വിൽപ്പന നടക്കുന്നു.