G85 പ്രോസസറുമായി Redmi 12C വിപണിയിലെത്തി

G85 പ്രോസസറുമായി Redmi 12C വിപണിയിലെത്തി
HIGHLIGHTS

ഷവോമി പുതിയ സ്മാർട്ട്ഫോണായ റെഡ്മി 12സി വിപണിയിലെത്തിച്ചു

റെഡ്മി 12സിക്ക് 8385 രൂപയാണ് വില

റെഡ്മി 12സി മീഡിയടെക് ഹീലിയോ G85 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ റെഡ്മി നോട്ട് 12 സീരീസ് (Redmi Note 12 Series) ഫോണുകളുടെ അത്രയും ജനപ്രിതി നേടിയ മറ്റൊരു സ്മാർട്ട്ഫോൺ നിര ഉണ്ടാവില്ല. ഓരോ വർഷവും പുതിയ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുമ്പോൾ മിഡ്റേഞ്ച് ഡിവൈസുകൾ വാങ്ങുന്ന ആളുകളുടെ പ്രതീക്ഷ അവയിലേക്ക് നീളുന്നതും അതുകൊണ്ടാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്നു എന്നതാണ് റെഡ്മി നോട്ട് സീരീസ് ഫോണുകളുടെ ജനപ്രിതിയുടെ കാരണം.

ഷവോമി കമ്പനിയുടെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി 12സി(Redmi 12C) അവതരിപ്പിച്ചു. അടുത്തിടെ റെഡ്മി ബ്രാൻഡായ റെഡ്മി നോട്ട് 12 പ്ലസ് പുറത്തിറക്കിയിരുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ റെഡ്മി എ1 സീരീസ് സ്‌മാർട്ട്‌ഫോണുകളോട് സാമ്യമുള്ളതാണ് റെഡ്മി 12സി (Redmi 12C). രണ്ട് ക്യാമറകൾ, ഒരു എൽഇഡി ഫ്ലാഷ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഈ ഫോണിൽ ഉണ്ട്. ടെക്‌സ്‌ചർ ചെയ്‌ത രൂപകല്പനയുള്ള ഒരു കർവ്ഡ് പിൻഭാഗമാണ് സ്മാർട്ഫോണിനുള്ളത്. മുൻവശത്ത്, നേർത്ത ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും V- ആകൃതിയിലുള്ള നോച്ചും ഉണ്ട്. 

റെഡ്മി 12സി(Redmi 12C) യുടെ വിലയും മറ്റും 

റെഡ്മി 12സി(Redmi 12C) സ്മാർട്ട്ഫോണിനു 8385 രൂപയാണ് വില. ഇതിന്റെ ടോപ്പ് എൻഡ് മോഡലിന്റെ വില 10784 രൂപയാണ്. നിലവിൽ ചൈനയിൽ മാത്രമാണ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഡിവൈസുകൾ ചൈനയിലെ ഡബിൾ 11 ഫെസ്റ്റിവലിന്റെ ഭാഗമായി ലോഞ്ച് ചെയ്തത്. ചൈനയിൽ ജനുവരി 1നു ഷവോമിയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ വിൽപ്പന ആരംഭിച്ചു. അധികം വൈകാതെ ഇന്ത്യ അടക്കമുള്ളവിപണികളിൽ എത്തുമെന്നുമാണ് സൂചനകൾ. 

റെഡ്മി 12സി (Redmi 12C) സ്‌പെസിഫിക്കേഷൻസ് 

റെഡ്മി 12സി (Redmi 12C) മീഡിയടെക് ഹീലിയോ G85 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6.71 ഇഞ്ച് HD+ ഡിസ്‌പ്ലേ, , LPDDR4X RAM, eMMC 5.1 ഫ്ലാഷ് മെമ്മറി, 5000 mAh ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 50 MP പ്രൈമറി ക്യാമറ, ഡെപ്ത് ക്യാമറ, 5 MP സെൽഫി ക്യാമറ എന്നിവ നൽകിയിട്ടുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ പിൻ പാനലിൽ കൈകൊണ്ട് നിർമ്മിച്ച ടെക്‌സ്‌ചർ ഫിനിഷും സ്ട്രൈപ്പുകളും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. റെഡ്മി 12Cയിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്.

മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 4 ജി നെറ്റ്‌വർക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo