Redmi 12C New Storage Variant: Redmi 12Cയുടെ പുതിയ സ്റ്റോറേജ് വേരിയന്റ് കൂടി അവതരിപ്പിച്ചു

Redmi 12C New Storage Variant: Redmi 12Cയുടെ പുതിയ സ്റ്റോറേജ് വേരിയന്റ് കൂടി അവതരിപ്പിച്ചു
HIGHLIGHTS

Redmi 12C പുതിയൊരു വേരിയന്റ് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുയാണ്

4GB റാമും 128GB സ്റ്റോറേജുമുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്

പുതിയ 4GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില

നിരവധി മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. Redmi 12C പുതിയൊരു വേരിയന്റ് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുയാണ്. 4GB റാമും 128GB  സ്റ്റോറേജുമുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ രണ്ട് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമായിരുന്നത്. Redmi 12C സ്മാർട്ട്ഫോണിന്റെ 4GB  റാം 64GB സ്റ്റോറേജ്, 6GB റാമും 128GB സ്റ്റോറേജ് വേരിയന്റുകൾ മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്. ഇനി മുതൽ ഈ ഡിവൈസ് 4GB  റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിൽ കൂടി ലഭ്യമാകും. 

Redmi 12Cയുടെ കളർ ഓപ്ഷനുകൾ

ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ Redmi 12C ചൈനീസ് വിപണിയിൽ ലഭ്യമായിരുന്നു. 2022 ഡിസംബറിലാണ് ഈ ഡിവൈസ് ചൈനയിൽ അവതരിപ്പിച്ചത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, റോയൽ ബ്ലൂ, ലാവെൻഡർ പർപ്പിൾ എന്നീ നാല് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. 

Redmi 12Cയുടെ വിലയും വേരിയന്റുകളും

Redmi 12C സ്മാർട്ട്ഫോണിന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാമ് വില. ഫോണിന്റെ 6GB  റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. ഇവയ്ക്ക് ഇടയിലായിട്ടാണ് പുതിയ വേരിയന്റിന് വില. റെഡ്മി 12സിയുടെ പുതിയ 4GB  റാമും 128GB  സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. 

Redmi 12Cയുടെ സവിശേഷതകൾ

റെഡ്മി 12സി സ്മാർട്ട്ഫോണിൽ 1600 x 720 പിക്സൽ റെസല്യൂഷനുള്ള 6.71 ഇഞ്ച് HD+ എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നിരവധി കസ്റ്റമൈസിങ് ഓപ്ഷനുകൾ നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ഡ്യുവൽ നാനോ സിം കാർഡ് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്.മീഡിയടെക് ഹീലിയോ ജി85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മിയുടെ ഈ ബജറ്റ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

Redmi 12Cയുടെ 50MP ക്യാമറ 

ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് Redmi 12C സ്മാർട്ട്ഫോണിൽ ഉള്ളത്. 50 എംപി പ്രൈമറി സെൻസറും 2എംപി സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്. ഫോണിന്റെ മുൻവശത്ത് വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൻസറും നൽകിയിട്ടുണ്ട്. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഈ സ്മാർട്ട്ഫോണിൽ 10W വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo