Redmi 12 Tipped to Launch: പുത്തൻ ഫ്ലാഗ്ഷിപ് ഡിസൈനുമായി റെഡ്മി 12 ഉടനെത്തും

Updated on 10-Jul-2023
HIGHLIGHTS

ഓഗസ്റ്റ് 1-ന് റെഡ്മി 12 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്

കരുത്തുറ്റ മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്

റെഡ്മി 12 ന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും മറ്റും താഴെ കൊടുക്കുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളിലൊന്നായ ഓഗസ്റ്റ് 1-ന് റെഡ്മി 12 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. മൊബൈൽ നവീകരണത്തിന്റെ അതിരുകൾ പുനർനിർവചിക്കാൻ ഒരുങ്ങുന്ന ബ്രാൻഡ് ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ്മി 12 ന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും മറ്റും താഴെ കൊടുക്കുന്നു.

റെഡ്മി 12 ഫീച്ചറുകൾ (പ്രതീക്ഷിക്കുന്ന)

മികച്ച ക്യാമറ സജ്ജീകരണത്തോടൊപ്പം ഫ്ലാഗ്ഷിപ്പ് ഡി​സൈനും ഷവോമിയുടെ വരാനിരിക്കുന്ന ഫോണിൽ ഉണ്ടാകും. അതിശയിപ്പിക്കുന്ന ഡിസൈനും ക്രിസ്റ്റൽ ബാക്ക് ഫ്രെയിമോടുകൂടിയ സൂപ്പർ സ്ലീക്ക് പ്രൊഫൈലും ഫോണിന്റെ പ്രത്യേകതയാണ്. ഒരു പ്രീമിയം ലുക്ക് ഈ ഡിസൈൻ സ്മാർട്ട്ഫോണിന് നൽകുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 12 സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. പോർട്രെയ്‌റ്റ്, നൈറ്റ്, 50എംപി മോഡ്, ടൈം-ലാപ്‌സ് തുടങ്ങിയ വിവിധ മോഡുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും ഇതിലുണ്ട്.

റെഡ്മി 12ന്റെ പ്രതീക്ഷിക്കുന്ന ഡിസ്പ്ലേ

റെഡ്മി 12, 6.79-ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേയിൽ ഉപയോക്താക്കൾക്ക് ജീവൻ തുടിക്കുന്ന വിഷ്വലുകളും ഉജ്ജ്വലമായ നിറങ്ങളും പരമാവധി 90Hz റിഫ്രഷ് റേറ്റും നൽകുന്നു.

റെഡ്മി 12ന്റെ  പ്രതീക്ഷിക്കുന്ന പ്രോസസറും ബാറ്ററിയും

റെഡ്മി 12 സ്മാർട്ട്ഫോണും കരുത്തുറ്റ മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്. വേഗതയേറിയ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മൾട്ടി ടാസ്കിങ് ഈസിയായി നടത്താനും ഇത് സഹായിക്കും. 5000mAh ബാറ്ററിയാകും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുക. ഉപയോക്താക്കൾ വീഡിയോകൾ സ്ട്രീം ചെയ്യുകയാണെങ്കിലും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുകയാണെങ്കിലും, തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട് റെഡ്മി 12 ദൈനംദിന ആവശ്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റെഡ്മി 12ന്റെ പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

റെഡ്മി 12 സ്മാർട്ട്‌ഫോണിന്റെ ഔദ്യോഗിക റിലീസ് തീയതിയും വിലയും കൂടുതൽ വിവരങ്ങളും ഉടൻതന്നെ ഷവോമി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തെങ്കിലും മാറ്റങ്ങളോ കൂടുതൽ വിവരങ്ങളോ ലഭ്യമാകുന്ന മുറയ്ക്ക് അ‌ത് ഞങ്ങൾ ഉടനടി അപ്ഡേറ്റ് ചെയ്യും.

Connect On :