Redmi 12 Launch: ഏറ്റവും വലിയ ഡിസ്‌പ്ലേയുമായി Redmi 12 5G ഉടൻ വിപണിയിലേക്ക്‌

Updated on 29-Jul-2023
HIGHLIGHTS

റെഡ്മി 12 സീരീസ് ഓഗസ്റ്റ് 1ന് ഇന്ത്യയിൽ അവതരിപ്പിക്കും

റെഡ്മി 12 5G, 4G വേരിയന്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്

റെഡ്‌മിയുടെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേയുമായാണ് സ്മാർട്ട്ഫോൺ വരുന്നത്

റെഡ്മി 12 സീരീസ് സ്മാർട്ട്‌ ഫോണുകളുടെ ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് റെഡ്മി. ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നതിൽ റെഡ്മി എന്നും മുന്നിലാണ്. ഈ നിരയിലേക്കുള്ള പുതിയ സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെഡ്മി. ഷവോമി ടിവി എക്‌സ് സീരീസിനൊപ്പം റെഡ്മി 12 സീരീസ് ഓഗസ്റ്റ് 1ന് ഇന്ത്യയിൽ അവതരിപ്പിക്കും. റെഡ്മി 12 5G, 4G വേരിയന്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ക്രിസ്റ്റൽ ഗ്ലാസ് ഡിസൈനും റെഡ്‌മിയുടെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേയുമായാണ് സ്മാർട്ട്ഫോൺ വരുന്നതന്നാണ് എന്റെ ഒരു സ്ഥീരീകരണമായി ഞാൻ പറയുന്നത്.  Xiaomi Redmi Watch 3 Active, Xiaomi TV X സീരീസ് എന്നിവയും അതേ ദിവസം തന്നെ അവതരിപ്പിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Redmi 12 5G വില

Redmi 12 5G രണ്ട് മോഡലുകളിൽ വിപണിയിൽ ലഭ്യമാകും. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഒരു മോഡലും, 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഒരു മോഡലുമാണ് റെഡ്മി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. Redmi 12 5Gയുടെ പ്രതീക്ഷിക്കുന്ന വില 13,999 രൂപയായിരിക്കും. എന്നാൽ ഇത് ഇതുവരെ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. Redmi 12 4G വേരിയന്റിന് 9,999 രൂപയായിരിക്കും.

Redmi 12 5G ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഫോണിലുണ്ട്. 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

Redmi 12 5G ഡിസ്പ്ലേ

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.79 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുണ്ട്. 550 നിറ്റ്‌ പീക്ക് തെളിച്ചവുമുണ്ടാകും. ഇതിന് 199 ഗ്രാം ഭാരവും 8.17 മില്ലിമീറ്റർ കനവും ഉണ്ടാകും. സെന്റർ  പഞ്ച് ഹോൾ ഡിസ്‌പ്ലേയാണുള്ളത്.

Redmi 12 5G ബാറ്ററി

18 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന്റെ ഭാരം ഏകദേശം 198.5 ഗ്രാം ആണ്. പേസ്റ്റൽ ബ്ലൂ, മൂൺഷൈൻ സിൽവർ, ക്ലാസിക് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.

Redmi 12 5G പ്രോസസ്സർ

സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. 

Connect On :