ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Redmi 10 2022 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
50 മെഗാപിക്സൽ ക്യാമറകൾ വരെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇട്ട വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഷവോമിയുടെ Redmi 10 2022 എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രാകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും വിപണിയിൽ എത്തുക .എന്നാൽ ഷവോമിയുടെ റെഡ്മി 10 2021 സ്മാർട്ട് ഫോണുകൾ കഴിഞ്ഞവർഷമായിരുന്നു വിപണിയിൽ എത്തിയിരുന്നത് .റെഡ്മി 10 ഫോണുകൾക്കും 50 എംപി ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .
ഷവോമി റെഡ്മി 10 2021 ഫീച്ചറുകൾ നോക്കാം
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2.0GHz octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട് .