വിലയിൽ അമ്പരിപ്പിച്ചു !! 16ജിബി റാംമ്മിൽ ഇതാ റെഡ്മാജിക്ക് 6S ഫോണുകൾ
നൂബിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വീണ്ടും വിപണിയിൽ എത്തുന്നു
Red Magic 6S Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നൂബിയ പുതിയ സ്മാർട്ട് ഫോണുകളുമായി എത്തിയിരിക്കുന്നു .മികച്ച ഫീച്ചറുകൾ നൽകിക്കൊണ്ടാണ് പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .Red Magic 6S Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .സെപ്റ്റംബർ 27 മുതലാണ് ഈ ഫോണുകളുടെ സെയിൽ ലോക വിപണിയിൽ ആരംഭിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .
Red Magic 6S Pro
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ ഫുൾ HD പ്ലസ് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും കൂടാതെ 165Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,050mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് $599 ഡോളർ ആളാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 43000 രൂപയ്ക്ക് അടുത്തുവരും .16 ജിബിയുടെ റാം വേരിയന്റുകൾക്ക് $729 ഡോളർ ആണ് വിലവരുന്നത് .