ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നൂബിയ പുതിയ സ്മാർട്ട് ഫോണുകളുമായി എത്തിയിരിക്കുന്നു .മികച്ച ഫീച്ചറുകൾ നൽകിക്കൊണ്ടാണ് പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .Red Magic 6S Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .സെപ്റ്റംബർ 27 മുതലാണ് ഈ ഫോണുകളുടെ സെയിൽ ലോക വിപണിയിൽ ആരംഭിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ ഫുൾ HD പ്ലസ് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും കൂടാതെ 165Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,050mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് $599 ഡോളർ ആളാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 43000 രൂപയ്ക്ക് അടുത്തുവരും .16 ജിബിയുടെ റാം വേരിയന്റുകൾക്ക് $729 ഡോളർ ആണ് വിലവരുന്നത് .