6.2 ഇഞ്ചിന്റെ Notch ഡിസ്‌പ്ലേയിൽ റെഡ്മി നോട്ട് 6 പ്രൊ ,വെള്ളിയാഴ്ച എത്തുന്നു

6.2 ഇഞ്ചിന്റെ Notch ഡിസ്‌പ്ലേയിൽ റെഡ്മി നോട്ട് 6 പ്രൊ ,വെള്ളിയാഴ്ച എത്തുന്നു
HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 6 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഈ വർഷം ആദ്യം ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .മികച്ച വാണിജ്യമാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചിരുന്നത് .ആദ്യം 13999 രൂപയ്‌ക്ക് പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആവശ്യക്കാർ വർദ്ധിചതിനു ശേഷം 14999 രൂപ ആക്കുകയായിരുന്നു .നവംബർ 22 ആണ് റെഡ്‌മിയുടെ നോട്ട് 6 പ്രൊ മോഡലുകൾ പുറത്തിറങ്ങുന്നത് .നവംബർ 23 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നവംബർ 23 നു ബുക്കിങ് നടത്തുവാൻ  സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo