6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ റിയൽമി 2 പ്രൊ ഈ ആഴ്ചയിൽ എത്തുന്നു

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ റിയൽമി 2 പ്രൊ ഈ ആഴ്ചയിൽ എത്തുന്നു
HIGHLIGHTS

റിയൽമിയുടെ അടുത്ത മോഡൽ 27 സെപ്റ്റംബർ എത്തുന്നു

 

റിയൽമിയുടെ ഏറ്റവും പുതിയ മോഡലാണ് റിയൽമി 2 പ്രൊ എന്ന സ്മാർട്ട് ഫോൺ .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സെപ്റ്റംബർ 27 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്നാപ്പ്ഡ്രാഗന്റെ 660 പ്രൊസസ്സറും ഈ മോഡലുകൾക്ക് ഉണ്ട് .

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 4GB/64GB എന്നി വേരിയന്റ് ആണ് ഈ മാസം എത്തുന്നത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+5MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 14990 രൂപയാണ് പ്രതീക്ഷിക്കുന്നത് .4350 mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4കെ വീഡിയോ റെക്കോർഡിങ് സഹിതം ഇതിൽ ലഭ്യമാകുന്നതാണു് .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് ഈ മാസം 27 തീയതി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ തന്നെ 2 എന്ന സ്മാർട്ട് ഫോണിന്റെ പുതിയ വേർഷൻ ആണിത് .8990 രൂപ മുതൽ ആയിരുന്നു റിയൽമി 2 എന്ന സ്മാർട്ട് ഫോൺ പുറത്തിറങ്ങിയിരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo