റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme X7 Max 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ലോക വിപണിയിൽ പുറത്തിറങ്ങിയ Realme GT Neo എന്ന ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് Realme X7 Max 5G എന്ന സ്മാർട്ട് ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ediaTek Dimensity 1200 പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43 ഇഞ്ചിന്റെ ഫുൾ HD+ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിൽ പ്രതീക്ഷിക്കുന്നത് 64 മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ 4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .