റിയൽമിയുടെ ഏറ്റവും പുതിയ UI സെൽഫി സ്മാർട്ട് ഫോൺ നവംബർ 28നു

Updated on 19-Nov-2018
HIGHLIGHTS

റിയൽമി 2 പ്രൊ മോഡലുകൾക്ക് ശേഷം റിയൽ മി UI

 

ഒപ്പോയുടെ ഏറ്റവും പുതിയ U സീരിയസ് സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .നവംബർ 28നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ എക്‌സ്‌ക്ല്യൂസീവ് വഴി ഇത് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നവംബർ 28 നു ഉച്ചയ്ക്ക് 12.30 നു ആണ് ലോഞ്ചിങ് നടക്കുന്നത് .അതിനു ശേഷം ആമസോൺ വഴി സെയിൽ ആരംഭിക്കുന്നതാണ് .വലിയ സെൽഫി ക്യാമറകൾ എന്ന ടാഗ് ലൈനോടുകൂടിയാണ് റിയൽമി  UI പുറത്തിറക്കുന്നത് .ഈ മാസം പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോൺ .

നവംബർ 22 നു ആണ് ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും ഒരേ റെയിഞ്ചിൽ വാങ്ങിക്കാവുന്ന മോഡലുകൾ തന്നെയാണ് എന്നാണ് സൂചനകൾ .റിയൽമി UI സ്മാർട്ട് ഫോണുകൾ ആകട്ടെ ആദ്യത്തെ MediaTek Helio P70 പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .എന്നാൽ ഈ ഫോണുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ 

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നവംബർ 22 നു ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നതാണ് .നവംബർ 23 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പുകൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നു .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :