ജിയോ 5ജിയ്ക്ക് വെല്ലുവിളി ;10000 രൂപ റെയ്ഞ്ചിൽ 5ജി ഫോണുകളുമായി റിയൽമി
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 5ജി ഫോണുകൾ റിയൽമിയുടേതാണ്
അടുത്ത വർഷം 10000 രൂപ റേഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കും എന്നാണ് പറഞ്ഞിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 14000 രൂപ റേഞ്ചിൽ വരെ 5ജി സ്സ്മാർട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അത് റിയൽമിയുടെ 8 5ജി സ്മാർട്ട് ഫോണുകളാണ് .13999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത് .എന്നാൽ വരും വർഷങ്ങളിൽ റിയൽമിയിൽ നിന്നും സാധാരണ ഉപഭോതാക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ 5ജി ഫോണുകൾ പുറത്തിറക്കുമെന്നാണ് റിയൽമിയുടെ CEO അറിയിച്ചിരിക്കുന്നത് .അടുത്ത വർഷം 10000 രൂപ ബഡ്ജറ്റിൽ തന്നെ 5ജി ഫോണുകൾ ഉണ്ടാകും എന്നും വ്യക്തമാക്കി .നിലവിൽ 5ജി ഫോണുകൾ കുറഞ്ഞ വിലയ്ക്ക് നോക്കുന്നവർക്ക് റിയൽമിയുടെ തന്നെ 8 5ജി ഫോണുകൾ 13999 രൂപ മുതൽ വാങ്ങിക്കാവുന്നതാണ് .
REALME 8 5G -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .90Hz
റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 48 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ .