ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ Helio P70-ൽ റിയൽമി 3 എത്തുന്നു

Updated on 22-Feb-2019
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ 3 സ്മാർട്ട് ഫോണുകൾ എത്തുന്നു

 

ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾക്ക് വെല്ലിവിളിയുമായി ഇപ്പോൾ റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി 3 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .റിയൽമിയുടെ 2 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഡലുകളാണ് ഇത് .ഷവോമിയുടെ 48 മെഗാപിക്സലിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയ റെഡ്മി നോട്ട് 7 എന്ന മോഡലുകൾക്ക് സമാനമായ രീതിയിലാണ് റിയൽമി 3 എന്ന ഫോണുകളും എത്തുന്നത് .

48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ Helio P70-ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .റിയൽമി തന്നെയാണ് ട്വിറ്ററിൽ പുതിയ പിക്ച്ചറുകൾ ഷെയർ ചെയ്തിരിക്കുന്നത് .റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനു മുൻപ് തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ പുറത്തിറക്കും .റിയൽമിയുടെ 2 പ്രൊ മോഡലുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് നേടിയിരുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ റിയൽ മി 2 പ്രൊ മോഡലുകളുടെ പുറത്തിറക്കിയിരുന്നു .

റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകൾ 

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .

3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :