ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആക്സിസ് ,ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ റിയൽമിയുടെ നർസോ 30 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഈ ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നുംകൂടി മാത്രമാണ് ബിഗ് സേവിങ് ഡേ ഓഫറുകൾ ലഭിക്കുന്നത് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080×2400 FHD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Dimensity 800U 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടതും ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 8 ജിബിയുടെ റാം & 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമായാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ രണ്ടു സിമ്മുകളിലും 5ജി(5G+5G Dual SIM ) ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ 5ജി സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ (Super Nightscape Mode, Night Filters, Chroma Boost, Panoramic View, Expert, Timelapse, HDR, Ultra Wide, Ultra Macro, AI Scene Recognition, AI Beauty, Filter, Slow Motion, Bokeh Effect Control ) + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 30W ഡാർട്ട് ചാർജിംഗും സപ്പോർട്ട് ആകുന്നതാണ് .