റിയൽമിയുടെ Q3t 5G സ്മാർട്ട് ഫോൺ പുറത്തിറക്കി ;വില ഇതാ ?

റിയൽമിയുടെ Q3t 5G സ്മാർട്ട് ഫോൺ പുറത്തിറക്കി ;വില ഇതാ ?
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

Realme Q3t എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണയിൽ എത്തിയിരിക്കുന്നത്

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Realme Q3t എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .5ജി സപ്പോർട്ടിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളുടെ സ്വുശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും അതുപോലെ തന്നെ 144Hz ഹൈ ഡിസ്പ്ലേ റിഫ്രഷ് റേറ്റും ആണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Realme Q3t സവിശേഷതകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ full-HD+ IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,412 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 144Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Realme Q3tസ്മാർട്ട് ഫോണുകൾ  Qualcomm Snapdragon 778 5G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണുള്ളത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ  5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് CNY 2,099 രൂപയാണ് .അതായത് ഇന്ത്യൻ വിപണിയിൽ ഇത് കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs. 24,300 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo