digit zero1 awards

വ്യത്യസ്ത ക്യാമറ സെറ്റപ്പും ചാർജിങ് സപ്പോർട്ടുമായി റിയൽമി ഫോണുകൾ

വ്യത്യസ്ത ക്യാമറ സെറ്റപ്പും ചാർജിങ് സപ്പോർട്ടുമായി റിയൽമി ഫോണുകൾ
HIGHLIGHTS

റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നീ സ്മാർട്ട്ഫോണുകളാണ് റിയൽമി അവതരിപ്പിച്ചത്

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ഈ ഫോൺ ലഭ്യമാകും

റിയൽമി 11 പ്രോ പ്ലസും റിയൽമി 11 പ്രോയും തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ കൊടുക്കുന്നു

റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. റിയൽമി 11 പ്രോ (Realme 11 Pro 5G), റിയൽമി 11 പ്രോ+ (Realme 11 Pro+ 5G) എന്നീ 5ജി സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ കർവ്ർഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി, 12 ജിബി വരെ റാം എന്നിങ്ങനെ മികച്ച സവിശേഷതകളുമായിട്ടാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. ഇവ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ലഭ്യമാകും.

റിയൽമി 11 പ്രോ പ്ലസും റിയൽമി 11 പ്രോയും തമ്മിലുള്ള വ്യത്യാസങ്ങൾ 

റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് നടുവിലുള്ള പഞ്ച്-ഹോൾ സ്ലോട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്നതാണ് ഈ പിൻ ക്യാമറ സെറ്റപ്പ്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽമി 11 പ്രോ+ൽ നൽകിയിട്ടുള്ളത്.

രണ്ട് ഫോണുകളും ചാർജിംഗ് തമ്മിലുള്ള വ്യത്യാസം

റിയൽമി 11 പ്രോ+ സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ്. റിയൽമി 11 പ്രോയിലെ ബാറ്ററി സമാനമാണ് എങ്കിലും ഈ ഡിവൈസിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഫാസ്റ്റ് ചാർജിങ്, ക്യാമറ എന്നിവയുടെ കാര്യത്തിൽ തന്നെയാണ് പ്രധാനമായും വ്യത്യാസപ്പെടുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo