Snapdragon പ്രോസസറും 50MP ക്യാമറയും! ലോഞ്ചിൽ തരംഗമായ Realme P1 Phones ഇനി വാങ്ങാം, Discount വിലയിൽ

Updated on 22-Apr-2024
HIGHLIGHTS

Realme P1 ഫോണുകളുടെ ആദ്യ സെയിലിന് ഇന്ന് തുടക്കമാകുന്നു

അത്യാകർഷകമായ ഓഫറുകളോടെയാണ് റിയൽമി ഫോണുകൾ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുള്ള

Realme P1 5G, Realme P1 Pro 5G എന്നിവാണ് ഫോണുകൾ

Realme P1 സീരീസിൽ 2 കിടിലൻ ഫോണുകൾ കഴിഞ്ഞ വാരമെത്തി. Realme P1 5G, Realme P1 Pro 5G എന്നിവാണ് ഫോണുകൾ. 15,999 രൂപ മുതൽ വിലയുള്ള മിഡ് റേഞ്ച് സ്മാർട്ഫോണുകളാണിവ. ഇന്ത്യയിലെ ലോഞ്ചിന് ശേഷം ഫോൺ വിപണി ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ Realme P1 ഫോണുകളുടെ ആദ്യ സെയിലിന് ഇന്ന് തുടക്കമാകുന്നു. അത്യാകർഷകമായ ഓഫറുകളോടെയാണ് റിയൽമി ഫോണുകൾ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുള്ളത്.

Realme P1 ആദ്യ സെയിൽ

ഇവയിൽ റിയൽണി പി1 സ്റ്റാൻഡേർഡ് മോഡൽ സ്പെഷ്യൽ സെയിലിലൂടെ വിറ്റിരുന്നു. എന്നാൽ രണ്ട് ഫോണുകളുടെയും യഥാർഥ സെയിൽ ഇന്നാണ് ആരംഭിക്കുന്നത്. ഇവയിൽ സ്നാപ്ഡ്രാഗൺ പ്രോസസറുള്ള റിയൽമി പി1 പ്രോയ്ക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്.

Realme P1 Pro 5G

Realme P1 സീരീസ് സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് മോഡലുകളിലും ഉള്ളത്. സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. 2,000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സാണ് റിയൽമി പി1 സീരീസ് ഫോണുകൾക്കുള്ളത്. ബേസിക് മോഡലിന് മീഡിയാടെക് ഡൈമൻസിറ്റി 7050 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്.

പ്രോ മോഡലിന് സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 14 OS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിലുണ്ട്. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും രണ്ട് P1 ഫോണുകളിലുമുണ്ട്.

50MP പ്രൈമറി ക്യാമറയാണ് റിയൽമി പി1 ഫോണിലുള്ളത്. ഇതിൽ 2MP സെൻസർ കൂടി ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. OIS ഉള്ള Sony LYT-600 ക്യാമറയാണിത്. ക്യാമപി1 പ്രോയിൽ, നിങ്ങൾക്ക് 8MP പോർട്രെയ്റ്റ് ലെൻസും ലഭിക്കും.

ഫോണിന്റെ സെൽഫി ക്യാമറ 16 മെഗാപിക്സലിന്റേതാണ്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് റിയൽമി 5,000 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

വിൽപ്പന എപ്പോൾ

ഏപ്രിൽ 22നാണ് റിയൽമി പി1 സീരീസുകളുടെ ആദ്യ വിൽപ്പന നടക്കുന്നത്. ഇതിൽ റിയൽമി പി1 എന്ന ബേസിക് മോഡലിന്റെ വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നു. Pro വേർഷൻ വൈകുന്നേരം 6 മണി മുതലാണ് വിൽക്കുക. ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. Realme.com സൈറ്റിലൂടെയും ഓൺലൈൻ പർച്ചേസ് സാധ്യമാണ്.

വിലയും ഓഫറുകളും

റിയൽമി P1 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭിക്കുന്നു. 6GB+128GB ഫോണിന് 15,999 രൂപയാണ് വില. 8GB+ 256GB വേരിയന്റിന് 18,999 രൂപയുമാകും. റിയൽമി പി1 പ്രോയും രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറജിന് 21,999 രൂപയാണ് വില. 8ജിബി+ 256 ജിബിയുള്ള ഉയർന്ന വേരിയന്റ് 22,999 രൂപയുമാണ് വില. 2,000 രൂപ കിഴിവ് ലഭിക്കും.

Read More: OnePlus 11R New Variant: Red മേക്കോവറിൽ ബേസ് മോഡൽ! കടുംചുവപ്പൻ OnePlus 11R, 35000 രൂപ റേഞ്ചിൽ വിപണിയിൽ

റിയൽമി പി1 ഫോണിന്റെ കുറഞ്ഞ വേരിയന്റിന് 1000 രൂപ കിഴിവുണ്ട്. 8ജിബി റാം ഫോണിന് 2000 രൂപയും കിഴിവ് ലഭിക്കും. ഇങ്ങനെ 14,999 രൂപയ്ക്കും 16,999 രൂപയ്ക്കും ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ട് ലിങ്കിനായി, ഇവിടെ ക്ലിക്ക് ചെയ്യാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :