ഉഗ്രൻ ഫീച്ചറുകളും ഗംഭീര ഡിസൈനിലുമുള്ള Realme P1 Speed 5G എത്തി, 15999 രൂപയ്ക്ക് first സെയിൽ

Updated on 15-Oct-2024
HIGHLIGHTS

പുതിയ മിഡ് റേഞ്ച് ഫോൺ Realme P1 Speed 5G പുറത്തിറക്കി

9-ലെയർ കൂളിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള നൂതന ഫീച്ചർ ഇതിലുണ്ട്

ആദ്യ സെയിലിൽ കൂപ്പൺ കിഴിവോടെ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കും

Realme P1 Speed 5G: 25GB സ്റ്റോറേജുള്ള പുത്തൻ മിഡ് റേഞ്ച് ഫോൺ ലോഞ്ച് ചെയ്തു. 5000mAh ബാറ്ററിയും AMOLED ഡിസ്പ്ലേയുമുള്ള പുത്തൻ ഫോണെത്തി. മിഡ് റേഞ്ച് ഫോണുകൾക്ക് പേരുകേട്ട റിയൽമി ഇതേ വിഭാഗത്തിലാണ് പുതിയ ഫോണെത്തിച്ചത്. 9-ലെയർ കൂളിംഗ് സിസ്റ്റമുള്ള സ്മാർട്ഫോണാണ് റിയൽമി P1 സ്പീഡ് 5G.

ആദ്യ സെയിലിൽ കൂപ്പൺ കിഴിവോടെ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കും. 9-ലെയർ കൂളിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള നൂതന ഫീച്ചർ ഇതിലുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് 5G ഫോണിനെ കുറിച്ച് കൂടുതലറിയാം.

Realme P1 Speed 5G സ്പെസിഫിക്കേഷൻ

realme p1 speed 5g launched with unique color and best features cost rs 15999 in first sale

6.67-ഇഞ്ച് FHD+ 120Hz AMOLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിൽ മീഡിയാടെക് ഡൈമെൻസിറ്റി 7300 എനർജി SoC നൽകിയിരിക്കുന്നു. നേരത്തെ പറഞ്ഞ പോലെ 9-ലെയർ കൂളിംഗ് സിസ്റ്റം ഫോണിലുണ്ട്. 6050mm² വേപ്പർ കൂളിംഗ് ഏരിയ ഇതിലുണ്ട്. ബിജിഎംഐ, ഫ്രീ ഫയർ, എംഎൽബിബി എന്നിവയെല്ലാം ഇതിലുണ്ട്. 90 എഫ്‌പിഎസ് ഗെയിമിംഗ് സപ്പോർട്ടാണ് ഇതിൽ ലഭിക്കുന്നത്.

50 മെഗാപിക്സലാണ് ഫോണിന്റെ പിൻ ക്യാമറ. ഇതിൽ 2 മെഗാപിക്സലിന്റെ പോർട്രെയിറ്റ് ക്യാമറയുമുണ്ട്. റിയൽമി പി1 സ്പീഡിന്റെ മുൻവശത്ത് 16എംപി ക്യാമറയുണ്ട്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0-ൽ പ്രവർത്തിക്കുന്നു.

അൾട്രാ സ്ലിം 7.6 എംഎം ബോഡിയാണ് റിയൽമി ഫോണിനുള്ളത്. 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ ഇതിന് സാധിക്കും. 45W ഫാസ്റ്റ് ചാർജിങ്ങിനെയും റിയൽമി പി1 സ്പീഡ് സപ്പോർട്ട് ചെയ്യുന്നു. ഫോണിലുള്ളത് 5000mAh ബാറ്ററിയാണ്. ഇത് IP65 റേറ്റിങ്ങുള്ള ഫോണായതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. ഇതിന് പുറമെ റെയിൻ വാട്ടർ ടച്ച് ഫീച്ചറും ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്.

realme p1 speed 5g launched with unique color and best features cost rs 15999 in first sale

Realme P1 Speed 5G വില

രണ്ട് വിവിധ സ്റ്റോറേജുകളാണ് റിയൽമി പി1 സ്പീഡിനുള്ളത്. ബ്രെഷ്ഡ് ബ്ലൂ, ടൈറ്റാനിയം കളറുകളിലാണ് സ്മാർട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. ഈ മിഡ് റേഞ്ച് ഫോണിന്റെ അടിസ്ഥാന വേരിയന്റ് 8GB+128GB ആണ്. ഇതിന് വില 17,999 രൂപയാണ്. 12GB+256GB സ്റ്റോറേജുള്ള ഫോണിന് 20,999 രൂപയാകും. 12GB ഫിസിക്കൽ റാമും 14GB ഡൈനാമിക് റാമുമാണ് ടോപ് വേരിയന്റിനുള്ളത്. ഇങ്ങനെ മൊത്തം 26 ജിബി ഹെവി റാം കപ്പാസിറ്റിയുണ്ട്.

വിൽപ്പനയും കൂപ്പൺ കിഴിവും

ഫോണിന്റെ ആദ്യ സെയിൽ ഒക്ടോബർ 20 ഞായറാഴ്ചയാണ്. അർധരാത്രി 12 മണി മുതൽ ഓൺലൈൻ, ഓഫ്ലൈൻ ഷോപ്പിങ് ആരംഭിക്കും. റിയൽമിയുടെ ഓൺലൈൻ സൈറ്റിൽ നിന്നും ഫ്ലിപ്കാർട്ട് വഴിയും ഇത് വാങ്ങാം. ഫോണിന് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 2,000 രൂപയുടെ കൂപ്പൺ കിഴിവ് ആദ്യ സെയിലിന്റെ ഭാഗമായി ലഭിക്കും.

Also Read: 1999 രൂപയ്ക്ക് Samsung Galaxy Ring പ്രീ ബുക്കിങ്! ഗംഭീര reward ഓഫറുകളോടെ, ഇനി മണിക്കൂറുകൾ മാത്രം

ഇങ്ങനെ കുറഞ്ഞ വേരിയന്റ് 15,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. അതുപോലെ 12GB+256GB വേരിയന്റ് 18,999 രൂപയ്ക്കും ലഭിക്കുന്നതാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :