പുതുവർഷത്തിൽ പുതിയ അവതാരത്തിൽ Realme! കേരളക്കരയ്ക്ക് വിഷു സമ്മാനമായി Realme P1, P1 Pro ഫോണുകൾ| TECH NEWS

പുതുവർഷത്തിൽ പുതിയ അവതാരത്തിൽ Realme! കേരളക്കരയ്ക്ക് വിഷു സമ്മാനമായി Realme P1, P1 Pro  ഫോണുകൾ| TECH NEWS
HIGHLIGHTS

Realme P സീരീസിൽ ഏറ്റവും പുതിയ സ്മാർട്ഫോണുകൾ വരുന്നു

Realme P1, Realme P1 Pro എന്നീ 2 ഫോണുകളാണ് വരാനിരിക്കുന്നത്

റിയൽമി പി1 ഫോണുകൾ പവർഫുൾ ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്

Realme P സീരീസിൽ ഏറ്റവും പുതിയ സ്മാർട്ഫോൺ വരുന്നു. മലയാളികൾക്ക് ഇത് റിയൽമിയുടെ Happy Vishu സമ്മാനമായി എടുക്കാം. അടുത്തിടെയാണ് കമ്പനി റിയൽമി 12X വിപണിയിൽ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസർ ഉൾപ്പെടുത്തി പുതിയ ഫോൺ വരുന്നത്

Realme P1, Realme P1 Pro എന്നീ 2 ഫോണുകളാണ് വരാനിരിക്കുന്നത്. റിയമി പി1 ഫോണുകൾ പവർഫുൾ ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. കാരണം ഇതിലെ P അക്ഷരം പവർ എന്നാണ് അർഥമാക്കുന്നത്.

Realme P1 ഫോണുകൾ വരുന്നൂ…

റിയൽമി പി സീരീസ് ഫോണുകളെ ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിയൽമിയുടെ വൈസ് പ്രസിഡന്റ് ഇതിനായുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. പുതിയ Realme P സീരീസ് ഏപ്രിൽ 15ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും.

Realme P1, Realme P1 Pro
Realme P1, Realme P1 Pro

വിഷുക്കാലത്ത് പവറുമായി Realme

മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ് റിയൽമി പി1ലുള്ളത്. ഇത് Qualcomm Snapdragon 6 Gen 1 പ്രോസസറിൽ വരുന്നു. ഫോണിന്റെ ഡിസ്പ്ലേ AMOLED ആണ്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. 2,000 നിറ്റ്സ് ബ്രൈറ്റ്നെസ് ഈ ഫോണിന്റെ സ്ക്രീനിന് ലഭിക്കും. ഫോണിൽ വിസി കൂളിങ് ഫീച്ചറുള്ളതിനാൽ ഓവർഹീറ്റിങ് പ്രശ്നങ്ങളും പരിഹരിക്കാം.

ഈ സീരീസിലെ 2 ഫോണുകളും 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യും. അതുപോലെ റെയിൻവാട്ടർ ടച്ച് ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണായിരിക്കും ഇത്. ജലം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP65 റേറ്റിങ് ഇതിലുണ്ട്. ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ വ്യക്തമല്ല. എന്നാലും ലോഞ്ചിനോട് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

റിയൽമി P1 എതിരാളികൾ

നതിങ് ഫോൺ (2 എ), വിവോ ടി-സീരീസ്, iQOO Z എന്നിവയായിരിക്കും എതിരാളികൾ. റിയൽമി പി സീരീസിനെ പോലെ മിഡ് റേഞ്ച് വിഭാഗത്തിലാണ് ഈ ഫോണും ഉൾപ്പെടുന്നത്. 15000 രൂപ മുതൽ 25000 രൂപ വരെയായിരിക്കും വിലയാകുക.

READ MORE: 108MP Infinix Note 5G ഫോണിനൊപ്പം 4000 രൂപയുടെ പവർ ബാങ്കും കിറ്റും Free!

ഇതിൽ P1-ന്റെ വില 15,000 രൂപയിൽ ആരംഭിക്കും. ഫീച്ചറിലും ഇണങ്ങുന്ന ബജറ്റായതിനാലും റിയൽമി പി1നായുള്ള പ്രതീക്ഷ അധികമാണ്. ഫ്ലിപ്കാർട്ടിലൂടെയായിരിക്കും വിൽപ്പന നടക്കുക. ഫ്ലിപ്കാർട്ട് വഴി 50 മില്യൺ വിൽപ്പനയാണ് റിയൽമി ലക്ഷ്യമിടുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo