Realme P1 5G: ഏപ്രിൽ 15ന് Limited Time Deal പ്രഖ്യാപിച്ച് റിയൽമി

Realme P1 5G: ഏപ്രിൽ 15ന് Limited Time Deal പ്രഖ്യാപിച്ച് റിയൽമി
HIGHLIGHTS

ഈ വരുന്ന April 15-നാണ് Realme P1 പുറത്തിറങ്ങുക

റിയൽമി പി1 5ജിയ്ക്ക് ഏർലി ബേർഡ് സെയിലുണ്ടാകും

ഇവിടെ നിന്നും മികച്ച വിലക്കിഴിവിൽ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്

Realme P Series-ൽ അവതരിപ്പിക്കുന്ന ഫോണാണ് Realme P1 5G. ഈ വരുന്ന April 15-നാണ് റിയൽമി പി1 പുറത്തിറങ്ങുക. ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം ആരാധകർക്ക് ഒരു സ്പെഷ്യൽ അവസരം ലഭിക്കും. റിയൽമി പി1 5ജിയ്ക്ക് ഏർലി ബേർഡ് സെയിലുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

Realme P1 5G പുതിയ അറിയിപ്പ്

ഏർലി ബേർഡ് സെയിൽ എന്നാൽ Limited Time Sale ആണ്. വളരെ കുറച്ച് സമയത്തേക്ക് ലാഭത്തിൽ ഫോൺ വാങ്ങാനുള്ള അവസരം. Realme P1 5G ലോഞ്ച് ദിവസം ഇതുപോലെ ലിമിറ്റഡ് ടൈം ഓഫറുണ്ടാകും. ഇവിടെ നിന്നും മികച്ച വിലക്കിഴിവിൽ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. വെറും 2 മണിക്കൂറാണ് ഈ സ്പെഷ്യൽ സെയിൽ നടക്കുക.

Realme P-Series
Realme P1 5G

Realme P1 5G ലിമിറ്റഡ് ടൈം ഓഫർ

റിയൽമി ബ്രാൻഡിൽ നിന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് Realme P1. ഏപ്രിൽ 15നാണ് ഏർലി ബേർഡ് സെയിൽ നടക്കുക. വൈകിട്ട് 6 മണി മുതൽ 08 മണി വരെയാണ് പ്രത്യേക സെയിൽ. Flipkart-ലും realme.com-ലും ഏർലി ബേർഡ് സെയിലിലൂടെ ഫോൺ പർച്ചേസ് ചെയ്യാം. ഈ സെയിലിൽ 2,000 രൂപ വരെ വിലയുള്ള കൂപ്പണുകൾ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

P1 പ്രത്യേകതകൾ എന്തെല്ലാം?

റിയൽമി P1, റിയൽമി P1 പ്രോ എന്നിങ്ങനെ 2 ഫോണുകളാണ് ഇതിലുള്ളത്.

റിയൽമി P1: 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പി1 ബേസിക്കിലുണ്ടാകുക. 50MP മെയിൻ ക്യാമറയാണ് പി1 ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 120Hz റീഫ്രെഷ് റേറ്റും, FHD+ റെസല്യൂഷനും ഫോൺ ഡിസ്പ്ലേയിൽ ലഭിക്കും. മീഡിയാടെക് ഡൈമൻസിറ്റി 7050 SoC പ്രോസസറാണ് ഫോണിലുള്ളത്.

റിയൽമി P1 പ്രോ: 120Hz AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2000 നിറ്റ്സ് ബ്രൈറ്റ്നെസ്സാണ് സ്ക്രീനിനുളളത്. 6nm ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 5G ചിപ്സെറ്റാണ് ഫോണിലുള്ളത്.

ഇവയെല്ലാം റിപ്പോർട്ടുകളിൽ പറയുന്ന ഫീച്ചറുകളാണ്. ഫോൺ ലോഞ്ച് കഴിഞ്ഞാലാണ് റിയൽമി എന്തെല്ലാം സർപ്രൈസ് ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാനാകൂ. ഏകദേശം 20,000 രൂപയ്ക്ക് താഴെയായിരിക്കും റിയൽമി പി1 പ്രോയുടെ വില.

Read More: 108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും

റിയൽമി പി1 പീകോക്ക് ഗ്രീൻ നിറത്തിലായിരിക്കും വരുന്നത്. പാരറ്റ് ബ്ലൂ, ഫീനിക്സ് റെഡ് എന്നീ രണ്ട് വ്യത്യസ്ത നിറങ്ങളിൽ റിയൽമി പി1 പ്രോയും വരും. ഇവയിൽ റിയൽമി പി1 സ്റ്റാൻഡേർഡ് പതിപ്പിന് മാത്രമാണ് ഏർലി ബേർഡ് സെയിൽ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo