realme New Phone: ബാറ്ററിയിലും ഡിസ്പ്ലേയിലും കേമൻ! NARZO N61, 7499 രൂപ മുതൽ

realme New Phone: ബാറ്ററിയിലും ഡിസ്പ്ലേയിലും കേമൻ! NARZO N61, 7499 രൂപ മുതൽ
HIGHLIGHTS

കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമുള്ള realme NARZO N61 പുറത്തിറങ്ങി

10,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ഫോണുകളാണിവ

ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 4G അടുത്ത വാരം വിൽപ്പനയ്ക്കെത്തും

ഏറ്റവും പുതിയ ബജറ്റ് ഫോണുമായി വീണ്ടും realme. കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമുള്ള realme NARZO N61 പുറത്തിറങ്ങി. 10,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ഫോണുകളാണിവ. രണ്ട് വേരിയന്റുകളിലുള്ള സ്മാർട്ഫോണാണ് റിയൽമി അവതരിപ്പിച്ചത്.

realme NARZO N61 ലോഞ്ച്

റിയൽമി നാർസോ N61 സീരീസിലെ പുതിയ ഫോണാണിത്. 32 മെഗാപിക്സൽ ബാക്ക് ക്യാമറയുള്ള ബജറ്റ് ഫോണാണിത്. ഇതിൽ റിയൽമി 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിന്റെ ബാറ്ററി ലൈഫ് 1.8 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി ഉറപ്പിക്കുന്നു. ഇതുകൂടാതെ റിയൽമി നാർസോ എൻ61 ഫോണിന് 10W ചാർജിങ് സപ്പോർട്ടുമുണ്ട്.

realme NARZO N61 സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് HD+ LCD സ്‌ക്രീനാണ് റിയൽമി നാർസോ N61-ലുള്ളത്. 90Hz റീഫ്രെഷ് റേറ്റും, 180Hz ടച്ച് സാംപ്ലിങ് റേറ്റും ഫോണിനുണ്ട്. 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഫോൺ സ്ക്രീനിന് നൽകിയിരിക്കുന്നു.

realme new phone narzo n61 launched

ഒക്ടാ-കോർ യൂണിസോക് T612 SoC പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഇത് മാലി G57 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. GB വരെ റാമും 4GB വരെ വെർച്വൽ റാമും ഫോണിലുണ്ട്. f/1.8 അപ്പേർച്ചറും LED ഫ്ലാഷുമുള്ള പ്രൈമി ക്യാമറാണ് റിയൽമി ഉൾപ്പെടുത്തിരിക്കുന്നത്. ഈ റിയർ ക്യാമറ 32MP സെൻസർ ഉൾക്കൊള്ളുന്നു. ഡെപ്ത് സെൻസർ കൂടി ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 5MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് റിയൽമി നാർസോ N61-ലുള്ളത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5000mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. 1.8 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്.

പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി ഫോണിൽ IP54 സർട്ടിഫിക്കേഷനുണ്ട്. ഡ്യുവൽ 4G VoLTE സപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെ റിയൽമി നാർസോ എൻ61 ഒരു 5G ഫോണല്ല. യുഎസ്ബി ടൈപ്പ് സി ആണ് ചാർജിങ്ങിനും ഫയൽ ട്രാൻസ്ഫറിനുമുള്ള കേബിൾ. ബ്ലൂടൂത്ത് 5.0, GPS + GLONASS കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്.

വിലയും വിൽപ്പനയും

ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 4G അടുത്ത വാരം വിൽപ്പനയ്ക്കെത്തും. റിയൽമി നാർസോ N61 രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വോയേജ് ബ്ലൂ, മാർബിൾ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Read More: Honor 200 സീരീസിൽ മിഡ് റേഞ്ചും ഫ്ലാഗ്ഷിപ്പും ഫോണുകൾ, Triple റിയർ ക്യാമറയും Dual സെൽഫി ക്യാമറയും

4GB + 64GB റിയൽമി ഫോണിന് 7,499 രൂപയാണ് വില. 6GB + 128GB മോഡലിന് 8,499 രൂപയും വില വരുന്നു. ഓഗസ്റ്റ് 6 മുതലാണ് റിയൽമി നാർസോ N61 4G വിൽപ്പന നടക്കുന്നത്. ആമസോണിലൂടെ ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. realme.com വഴിയും ഫോൺ അടുത്ത വാരം ലഭ്യമാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo