digit zero1 awards

ഒക്ടാ-കോർ യുണിസോക്ക് T612 പ്രോസസ്സറുമായി റിയൽമി നാർസോ എൻ53 എത്തി

ഒക്ടാ-കോർ യുണിസോക്ക് T612 പ്രോസസ്സറുമായി റിയൽമി നാർസോ എൻ53 എത്തി
HIGHLIGHTS

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് നാര്‍സോ എന്‍53

ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്

സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്

നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണിത്. 'നാര്‍സോ എന്‍55' ആയിരുന്നു ആദ്യത്തേത്. നാര്‍സോ സീരീസില്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് നാര്‍സോ എന്‍53 (Realme Narzo N53) എന്ന് റിയല്‍മി പറയുന്നു.

റിയൽമി നാർസോ എൻ53 ഡിസ്‌പ്ലേയും പ്രോസസറും 

റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. 6 ജിബി വരെ റാമും 128 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്.

റിയൽമി നാർസോ എൻ53 ക്യാമറയും ബാറ്ററിയും 

സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. റിയൽമി മിനി ക്യാപ്‌സ്യൂൾ ഫീച്ചറും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫോൺ 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ്ങിന് സാധിക്കും.

റിയൽമി നാർസോ എൻ53 വിലയും ഓഫറുകളും 

റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിക്കുകയാണ് എങ്കിൽ 1,000 രൂപ വരെ കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ഓഫറിലൂടെ ഫോണിന്റെ ബേസ് വേരിയന്റ് 7,999 രൂപയ്ക്കും ഹൈ എൻഡ് മോഡൽ 9,999 രൂപയ്ക്കും ലഭിക്കും. റിയൽമി ഓൺലൈൻ സ്റ്റോറിലും ആമസോണിലുമാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ആദ്യ വിൽപ്പനയിൽ ഫോൺ വാങ്ങുമ്പോൾ ബേസ് വേരിയന്റിന് 500 രൂപ കിഴിവും ഹൈ എൻഡ് മോഡലിന് 1,000 രൂപ കിഴിവും ലഭിക്കും.റിയൽമി നാർസോ എൻ53 (Realme Narzo N53) സ്മാർട്ട്ഫോൺ  മെയ് 24ന് ആണ് വിൽപ്പനയ്ക്കെത്തുന്നത്. മെയ് 22ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഈ ഡിവൈസിനായി പ്രത്യേക സെയിൽ നടക്കും. 

Nisana Nazeer
Digit.in
Logo
Digit.in
Logo